Sunday December 11, 2016
Latest Updates

മന്ത്രിസഭാ പുനസംഘടന: മുഖ്യമന്ത്രി തീരുമാനിച്ചാല്‍ എതിര്‍ക്കില്ലെന്ന് വിഎം സുധീരന്‍

മന്ത്രിസഭാ പുനസംഘടന: മുഖ്യമന്ത്രി തീരുമാനിച്ചാല്‍ എതിര്‍ക്കില്ലെന്ന് വിഎം സുധീരന്‍

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനസംഘടനയോട് അനുകൂല നിലപാടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മന്ത്രിസഭാ പുനസംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സഹകരിക്കുമെന്ന് സുധീരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുധീരന്‍ നിലപാട് പ്രഖ്യാപിച്ചത്. നേരത്തെ സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ മുഖ്യമന്ത്രി മന്ത്രിസഭാ പുനസംഘടന നീക്കം സജീവമാക്കിയതിലുള്ള അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കുന്നതിനാണ് സുധീരന്‍ ഡല്‍ഹിയില്‍ എത്തിയത്.

എന്നാല്‍ കേന്ദ്ര നേതൃത്വമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സുധീരന്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചു. അതേസമയം മന്ത്രിസഭാ പുനസംഘടനയിലൂടെ ഐ ഗ്രൂപ്പ് മന്ത്രിമാരുടെ ആധിപത്യം നഷ്ടപ്പെടുമെന്നതിനാല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുനസംഘടനയ്ക്ക് എതിരാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ചെന്നിത്തല ഹൈക്കമാന്‍ഡിനെ തന്റെ എതിര്‍പ്പ് അറിയിച്ചിരുന്നു.

ആഭ്യന്തരം, റവന്യൂ, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകള്‍ ഇപ്പോള്‍ ഐ ഗ്രൂപ്പ് മന്ത്രിമാരുടെ കൈവശമാണ്. പുനസംഘടനയിലൂടെ ഐ ഗ്രൂപ്പ് മന്ത്രിമാരുടെ അപ്രമാദിത്വം ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നു. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ കൂടി അനുകൂല നിലപാട് സ്വീകരിച്ചതോടെ ഉമ്മന്‍ചാണ്ടിക്ക് മന്ത്രിസഭാ പുനസംഘടന എളുപ്പമാകും.

Scroll To Top