Tuesday December 06, 2016
Latest Updates

മന്ത്രിസഭാ പുനസംഘടന: ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

മന്ത്രിസഭാ പുനസംഘടന: ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

കോട്ടയം: മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയിലും ഹൈക്കമാന്റിലും യുഡിഎഫിലും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. പുനസംഘടനയെക്കുറിച്ച് സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞത് ശരിയാണെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം രാജി വച്ച് മന്ത്രിസഭയിലേക്ക് വരുന്നതായും ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള കക്ഷികളെ മന്ത്രിസഭയില്‍ നിന്ന് ഒഴിവക്കുന്നതായുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ച് രംഗത്ത് വന്നത്.

ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. അതുകൊണ്ട് തന്നെ വൈകാതെ സംസ്ഥാന മന്ത്രിസഭാ പുനസംഘദിപ്പിക്കുമെന്നാനു റിപ്പോര്‍ട്ട്. അതിനിടെ കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്നു ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് ബി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.

ഒറ്റ എംഎല്‍എ എന്ന കാരണം ചൂണ്ടിക്കാട്ടി അനൂപ് ജേക്കബിനെ ഒഴിവാക്കിയാല്‍ ജേക്കബ് ഗ്രൂപ്പും ഇടയുമെന്ന് ഉറപ്പാണ്. അതിനിടെ ഘടകകക്ഷി വകുപ്പുകളില്‍ അഴിമതി നടക്കുനുവെന്നു സുധീരന്‍ പ്രഖ്യാപിച്ചതും ഘടകകക്ഷികളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Scroll To Top