Thursday December 08, 2016
Latest Updates

മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് അറിയില്ലെന്ന് സുധീരന്‍

മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് അറിയില്ലെന്ന് സുധീരന്‍

കോട്ടയം: മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍. തന്നെ അറിയിക്കാത്ത കാര്യത്തെക്കുറിച്ച് എങ്ങനെ പ്രതികരിക്കുമെന്നും സുധീരന്‍ ചോദിച്ചു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ രാജി വച്ച് മന്ത്രിസഭയിലേക്ക് പോകുന്നതിനെക്കുറിച്ചും തനിക്ക് അറിയില്ലെന്ന് സുധീരന്‍ പറഞ്ഞു.

ഇത്തരം കാര്യങ്ങളെല്ലാം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിയുന്നതെന്നും സുധീരന്‍ പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തികേയന്‍ തന്നെ സമീപിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതിനാല്‍ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന് കാര്‍ത്തികേയന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഉടന്‍ നടക്കാനിരിക്കുന്ന മന്ത്രിസ്സഭ പുനസംഘടനയില്‍ കാര്‍ത്തികേയന്‍ മന്ത്രിസഭയിലേക്ക് തന്നെ തിരിച്ച് വരുമെന്നാണ് സൂചന.

Scroll To Top