Monday December 05, 2016
Latest Updates

മന്ത്രിസഭാ പുനസംഘടനയില്‍ കെന്നിയുടെ ഭാര്യക്കും പങ്കുണ്ടാവുമെന്ന് ഐറിഷ് മാധ്യമങ്ങള്‍ 

മന്ത്രിസഭാ പുനസംഘടനയില്‍ കെന്നിയുടെ ഭാര്യക്കും പങ്കുണ്ടാവുമെന്ന് ഐറിഷ് മാധ്യമങ്ങള്‍ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അടുത്ത ആഴ്ച മന്ത്രിസഭാ പുനസംഘടിപ്പിച്ചേക്കും. സുപ്രധാന വകുപ്പുകളുടെ മന്ത്രിമാര്‍ക്ക് മാറ്റമുണ്ടാകും. പരിസ്ഥിതി മന്ത്രി ഫില്‍ ഹോഗന്‍ യൂറോപ്യന്‍ കമ്മീഷണറായി പോകാനുള്ള സാഹചര്യത്തില്‍ അദ്ദേഹത്തിനു പകരം ഇന്ത്യന്‍വംശജന്‍ കൂടിയായ ലിയോ വരദ്കര്‍ പരിസ്ഥിതി മന്ത്രി ആയേക്കുമെന്ന് സൂചനയുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി ജെയിംസ് റെലിക്കും പുനസംഘടനയില്‍ സ്ഥാനചലനംസംഭവിച്ചേക്കും.

മന്ത്രിസഭാ പുനസംഘടനയില്‍ പ്രധാനമന്ത്രിയുടെ പത്‌നി ഫിനോല കെന്നിയുടെനിലപാടുകള്‍ പ്രസക്തമാകുമെന്ന് ചില ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോയൊക്കെ ഏതൊക്കെവകുപ്പുകളിലേക്ക് മാറ്റണമെന്നത് സംബന്ധിച്ച് പ്രധാനമന്ത്രി എന്‍ഡ കെന്നി തന്റെ പത്‌നിയുടെ അഭിപ്രായത്തിനു പ്രഥമ പരിഗണന നല്കുമെന്നാണ് പത്രങ്ങള്‍ പറയുന്നത്.ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ മേധാവിയുടെ പദവി ഉള്‍പ്പെടെ സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ഫിനോല കെന്നി നിലവില്‍ ആര്‍ടിഇ മേധാവിയാണ്. മന്ത്രിസഭാ പുനസംഘടനയില്‍ പ്രധാനമന്ത്രിയുടെ പത്‌നിയുടെ നിലപാടുകള്‍ക്ക് നിര്‍ണ്ണായകപ്രാധാന്യം ലഭിക്കുമെന്ന് ഫിനഗേല്‍ കേന്ദ്രങ്ങളും വ്യക്തമാക്കി.

9 സീനിയര്‍ മന്ത്രിമാരെയും 9 ജൂനിയര്‍ മന്ത്രിമാരെയുമാണ് പുനസംഘടനയിലൂടെ കണ്ടെത്തുന്നത്. പത്‌നിയെക്കൂടാതെ പ്രധാനമന്ത്രിയുടെ വിശ്വസ്തരായ ആന്‍ഡ്രൂ മക്‌ഡൊവെല്‍, മാര്‍ക്ക് കെന്നെലി എന്നിവരുടെയും അഭിപ്രായങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രാമുഖ്യം നല്‍കും. ഇവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചശേഷമാകും ആരൊക്കെ പുറത്ത് പോകും ആരൊക്കെ പുതിയതായി മന്ത്രിസഭയില്‍ കടന്നു വരും തുടങ്ങിയ തീരുമാനങ്ങള്‍ എന്‍ഡ കെന്നി കൈക്കൊള്ളുക

Scroll To Top