Friday December 09, 2016
Latest Updates

മന്ത്രിസഭാ പുനസംഘടനയില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് തെറിക്കാന്‍ സാധ്യത

മന്ത്രിസഭാ പുനസംഘടനയില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് തെറിക്കാന്‍ സാധ്യത

തിരുവനന്തപുരം: ഉടന്‍ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് തെറിക്കാന്‍ സാധ്യത.  അബ്ദുറബ്ബിനെ മാറ്റി പകരം അബ്ദുല്‍ സമദ് സമദാനിയെ മന്ത്രിയാക്കാനാണ് നീക്കം. ലീഗില്‍ തന്നെ ചില നേതാക്കള്‍ അബ്ദുറബ്ബിനെതിരെ നീക്കം നടത്തുന്നതായും സൂചനയുണ്ട്. കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ വിവാദമാണ് അബ്ദുറബ്ബിനു വിനയായത്.

ഈ വിവാദത്തിന്റെ മറവില്‍ അബ്ദുറബ്ബിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനാണ് ശ്രമം. ഇനി അബ്ദുറബ്ബ് മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കിയാല്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് എടുത്ത് മാറ്റി അപ്രധാനമായ ഒരു വകുപ്പ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. കോട്ടണ്‍ ഹില്‍ സ്‌കൂള്‍ വിഷയം വിവാദമില്ലാതെ അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നെന്ന് ലീഗില്‍ തന്നെ അഭിപ്രായമുണ്ട്. ഇതാണ് മന്ത്രിക്ക് വിനയായത്.

പൊതുവേദിയില്‍ മന്ത്രിയെ വിമര്‍ശിച്ചു എന്നാരോപിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്ന ഊര്‍മിള ദേവിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ ടീച്ചര്‍ക്കെതിരായ നടപടി വന്‍ വിവാദമായി.

Scroll To Top