Wednesday December 07, 2016
Latest Updates

മന്ത്രിസഭാ പുനസംഘടനയില്‍ ലിയോ വരദ്കര്‍ ആരോഗ്യമന്ത്രി ആയേക്കുമെന്ന് സൂചന,ജെയിംസ് റൈലി പുറത്തേയ്ക്ക് ?

മന്ത്രിസഭാ പുനസംഘടനയില്‍ ലിയോ വരദ്കര്‍ ആരോഗ്യമന്ത്രി ആയേക്കുമെന്ന് സൂചന,ജെയിംസ് റൈലി പുറത്തേയ്ക്ക് ?

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഉടന്‍ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ ലിയോ വരദ്കര്‍ ആരോഗ്യവകുപ്പ് ഏറ്റെടുത്തേക്കുമെന്ന് സൂചന. നിലവില്‍ ഗതാഗതടൂറിസം വകുപ്പ് മന്ത്രിയാണ് ലിയോ വരദ്കര്‍. താന്‍ ഈ വകുപ്പില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതായിഅദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറെ ആഴ്ചകളായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ പ്രകാരം ലിയോവരദ്കര്‍ ആരോഗ്യവകുപ്പിലേക്ക് മാറിയേക്കുമെന്ന് സൂചനയുണ്ട്. ലോക്കല്‍,യൂറോപ്യന്‍ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ ഈ അഭ്യൂഹം ശക്തമായി. തെരഞ്ഞെടുപ്പില്‍വന്‍ തിരിച്ചടി നേരിട്ടതോടെ മുഖംമിനുക്കി തിരിച്ചു വരാനുള്ള ശ്രമത്തിലാണ് ലേബര്‍ പാര്‍ട്ടിയും ഗവണ്‍മെന്റും.ഫിനഗേല്‍ പ്രതിനിധിയായ വരേദ്കര്‍ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പോലും ഉചിതനാണെന്ന് പരക്കെ അഭിപ്രായമുള്ളയാളാണ്. 

ആരോഗ്യമന്ത്രി ജെയിംസ് റീലിയെ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന അഭ്യൂഹവും ശക്തമാണ് അങ്ങനെയെങ്കില്‍ പകരം വരുന്നത് ഇന്ത്യന്‍ വംശജന്‍ കൂടിയായ വരദ്കര്‍ ആയിരിക്കുമെന്നാണ്‌റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിവാദങ്ങളും മറ്റുമാണ് ജെയിംസ് റീലിക്ക് തിരിച്ചടിയായത്. ഏതായാലും വകുപ്പ് മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെതാണ്.കെന്നിയുടെ ഇത് സംബന്ധിച്ചുള്ള തീരുമാനം ജൂലൈ മാസത്തില്‍ ഉണ്ടായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

Scroll To Top