Thursday December 08, 2016
Latest Updates

മന്ത്രിമാര്‍ കറങ്ങി നടക്കുകയാണെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍

മന്ത്രിമാര്‍ കറങ്ങി നടക്കുകയാണെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍

ഡബ്ലിന്‍: മന്ത്രിമാര്‍ കറങ്ങി നടക്കുകയാണെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍.തന്റെ സഹപ്രവര്‍ത്തകരായ മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ ഉന്നയിച്ചത്. മന്ത്രി രാജ്യം ചുറ്റിയടിച്ച് നടക്കുകയാണെന്നാണ് ലിയോ വരദ്കറിന്റെ വിമര്‍ശനം. മന്ത്രിമാര്‍ കൂടുതല്‍ സമയം തങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വരദ്കര്‍ ആവശ്യപ്പെട്ടു.

രാജ്യം ചുറ്റി നടക്കുന്നതിന് പകരം തങ്ങളുടെ ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും നയരൂപീകരണത്തിലും ശ്രദ്ധിക്കണം. തന്റെ സമയത്തില്‍ 80 ശതമാനവും ഓഫീസില്‍ ചെലവഴിക്കാനും 20 ശതമാനം സമയം മണ്ഡലത്തില്‍ ചെലവഴിക്കാനും ഇഷ്ടപ്പെടുന്നുവെന്നു ലിയോ വരദ്കര്‍ പറഞ്ഞു. അതേസമയം രാജ്യം ചുറ്റിയടിക്കുന്ന മന്ത്രിമാരെ പാര്‍ലമെന്റില്‍ പോലും കാണാനില്ലെന്ന് ലിയോ വരദ്കര്‍ കുറ്റപ്പെടുത്തി. സിനഡിലെ ഒരു ചോദ്യത്തിന് മറുപടി പറയവേയാണ് ലിയോ വരദ്കര്‍ സഹമന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

അതെ സമയം ബ്ലാഞ്ചാസ് ടൌണില്‍ (ഡബ്ലിന്‍ വെസ്റ്റ്)നിന്നുള്ള റ്റി ഡി യുടെ അഭിപ്രായത്തെ ഏറെ റ്റി ഡി മാര്‍ ഏതിര്‍ത്തു.ഡബ്ലിന്‍ നഗരത്തിലെ റ്റി ഡിയ്ക്ക് ഇതൊക്കെ പറയാന്‍ ആവുമെങ്കിലും ഡബ്ലിനില്‍ നിന്നും ദൂരെയുള്ള മണ്ഡലം നോക്കാന്‍ എല്ലാ ദിവസവും പോവണമെന്ന വരേദ്കറുടെ ആവശ്യം ബാലിശമാണെന്ന് അവര്‍ തിരിച്ചടിച്ചു 

Scroll To Top