Friday December 09, 2016
Latest Updates

മന്ത്രിമാരില്‍ മിടുക്കര്‍ ജോണ്‍ ബര്‍ട്ടനും ,മൈക്കല്‍ നൂനനും :വരദ്കര്‍ തൊട്ടുപിറകില്‍

മന്ത്രിമാരില്‍ മിടുക്കര്‍ ജോണ്‍ ബര്‍ട്ടനും ,മൈക്കല്‍ നൂനനും :വരദ്കര്‍ തൊട്ടുപിറകില്‍

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഏറ്റവും ജനസമ്മതരായ മന്ത്രിമാര്‍ ജോണ്‍ ബര്‍ടനും മൈക്കല്‍ നൂനനും. ഒരു പ്രമുഖപത്രം നടത്തിയ വോട്ടെടുപ്പിലാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ടനും ധനമന്ത്രി മൈക്കല്‍ നൂനനും ജനങ്ങളുടെ പിന്തുണ ഏറ്റവും കൂടുതലുള്ള മന്ത്രിമാരായി തിരഞ്ഞടുക്കപ്പെട്ടത്.
ബര്‍ടനും നൂനനും 41ശതമാനത്തോളം വോട്ടുകളാണ് ലഭിച്ചത്. 39 വോട്ടുമായി തൊട്ടടുത്തു മന്ത്രി ലിയോ വരെദ്കറാണ്

ഈ വാരാദ്യത്തില്‍ ആരംഭിച്ച വോട്ടെടുപ്പില്‍ ജനങ്ങള്‍ തങ്ങളുടെ മനസ് വ്യക്തമാക്കിയതാണ് പൊതുവെയുള്ള അഭിപ്രായം.

എല്ലാ മന്ത്രിമാരെയും ഉള്‍പ്പെടുത്തി തന്നെ നടത്തിയ മറ്റൊരു വോട്ടെടുപ്പില്‍ ജോണ്‍ ബര്‍ടനെതിരായി 41ശതമാനവും മൈക്കല്‍ നൂനനെതിരായി 42 ശതമാനവും പേര്‍ വോട്ടു ചെയ്തു.പക്ഷേ മന്ത്രിസഭയിലെ മറു മന്ത്രിമാര്‍ക്കെതിരെ ഇതിലധികം അസംതൃപ്ത വോട്ടുകളാണ് ലഭിച്ചത്..

ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചത് ആരോഗ്യമന്ത്രി ജെയിംസ് റൈലിക്കാണ്. വെറും 15ശതമാനത്തോളംപേരാണ് റൈലിയുടെ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ പ്രഖ്യാപിച്ചുള്ളത്. റൈലിയുടെ ഭരണത്തില്‍ 52ശതമാനത്തോളംപേര്‍ തങ്ങളുടെ എതിര്‍പ്പും വ്യക്തമാക്കിയിട്ടുണ്ട്.

സൈമന്‍ കോവ്‌നിക്കും ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡിനും 39ശതമാനത്തോളം വോട്ടുകളാണ് ലഭിച്ചത്.
എന്നാല്‍ ഫിന്‍ഗീലിന് ഇത്തവണ 4ശതമാനത്തിന്റെ കുതിപ്പാണ് കാണാന്‍ സാധിക്കുന്നത്. നാളെ ഒരു വോട്ടെടുപ്പ് സാധ്യത തെളിയുകയാണെങ്കില്‍പോലും അവരെ ഇപ്പോള്‍ പിന്തുണച്ചിരുന്നവരെക്കാള്‍ 4ശതമാനത്തോളം ഉയര്‍ന്ന നിരക്കില്‍ പിന്തുണ അവര്‍ക്ക് ലഭിച്ചേക്കും

ഭരണത്തിലെ പങ്കാളികളായ ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ചത് വെറും ഒന്‍പതുശതമാനം വോട്ടുകളാണ്.കഴിഞ്ഞ തവണത്തേക്കാള്‍ ലേബറിന് കൂടുതല്‍ വോട്ടുകള്‍ കിട്ടിയേക്കും ബൈല്‍ ഔട്ടില്‍ നിന്നും ഒഴിവായതിന്റെ നേട്ടമാണ് ഭരണ കക്ഷികള്‍ക്കുള്ളത് എന്ന് പറയപ്പെടുന്നു ഫിന്‍ഫാളിന് 22ശതമാനവും സിന്‍ഫിന്നിന് 21ശതമാനവും വോട്ട് നേടാന്‍ സാധിച്ചു. 18ശതമാനത്തോളം വോട്ടുകള്‍ സ്വതന്ത്രര്‍ക്കും മറ്റുള്ളവര്‍ക്കുമായി ലഭിക്കുകയും ചെയ്തു.

Scroll To Top