Tuesday December 06, 2016
Latest Updates

മന്ത്രിക്കു മുന്‍പില്‍ പിസ്സ ,അപ്പാച്ചെക്കാരന് പരസ്യം

മന്ത്രിക്കു മുന്‍പില്‍ പിസ്സ ,അപ്പാച്ചെക്കാരന് പരസ്യം

ഡബ്ലിന്‍ :ധനമന്ത്രിക്ക് പ്രഭാത ഭക്ഷണമായി ലഭിച്ചത് പിസ്സ. ഇന്നലെ രാവിലെ വകുപ്പ് കാര്യാലയത്തിലെത്തിയ ധനമന്ത്രി മൈക്കല്‍ നൂനനെ കാത്തിരുന്നത് അമ്പരപ്പുളവാക്കുന്ന ഈ കാഴ്ച്ചയാണ് .

അപ്പാച്ചെ പിസ്സ ഉടമസ്ഥന്‍ റോബര്‍ട്ട് പെന്റല്‍ട്ടണ്‍ ആണ് മന്ത്രി നൂനന് ഇത്തരത്തില്‍ ഒരു ഓഫറുമായി മുന്നോട്ടു വന്നത്. യഥാര്‍ത്ഥത്തില്‍ മന്ത്രി പ്രഭാത ഭക്ഷണം ഒക്കെ കഴിച്ചിരുന്നു .ആ സമയത്ത് ആരും പിസ്സ കാര്യമായി ആരും കഴിക്കാറുമില്ല .
. ടൂറിസം ഹോസ്പിറ്റാലിറ്റി വിഭാഗത്തിനായി 9 ശതമാനം വാറ്റ് നിലനിര്‍ത്തണം എന്ന് മന്ത്രി നൂനന്റെ ഒന്ന് ബോധ്യപ്പെടുത്താനാണ് അപ്പാച്ചെ പിസ്സ ഉടമസ്ഥന്‍ ഇത്തരത്തില്‍ ഒരു കാഴ്ചയുമായി മന്ത്രിയ്ക്ക് മുന്‍പില്‍ എത്തിയത്

ഈ വര്‍ഷാവസാനം വരെ സ്‌പെഷ്യല്‍ തുകയില്‍ തുടരാനാണ് സാധ്യത. എത്രവരെ ഇത് നീട്ടിക്കൊണ്ടുപോകണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.

പബ്ലിസിറ്റി നേടിക്കൊടുക്കുന്ന ഇത്തരം ഓഫറുകള്‍ക്ക് കിട്ടുന്ന പ്രതികരണം പ്രവചിക്കാന്‍ സാധിക്കില്ല. എന്നാല്‍ മന്ത്രി നൂനന്‍ ഇതേക്കുറിച്ച് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുമില്ല.

Scroll To Top