Thursday December 08, 2016
Latest Updates

മനസ് മാറി;.. മീരാ ജാസ്മിന് കല്യാണം

മനസ് മാറി;.. മീരാ ജാസ്മിന് കല്യാണം

തിരുവനന്തപുരം:വിവാഹമെന്ന വ്യവസ്ഥയില്‍ താത്പര്യമില്ലെന്ന് ഒരിക്കല്‍ പ്രഖ്യാപിച്ച നടി മീരാ ജാസ്മിന്‍ വാക്ക് മാറ്റുന്നു.കാമുകനായിരുന്ന മാന്‍ഡലിന്‍ സന്തോഷിനോപ്പം പ്രണയിച്ചു ജീവിച്ച കാലത്തായിരുന്നു വിവാദപരമായ അത്തരമൊരു വെളിപ്പെടുത്തല്‍ മീര ജാസ്മിന്‍ നടത്തിയത്.ഭര്‍ത്താവ് എന്ന് വിശേഷിപ്പിച്ചു കൂടെ കൊണ്ടുനടന്നയാള്‍ എല്ലാം കവര്‍ന്നെടുത്തശേഷം തന്നെ വഞ്ചിച്ചുവന്നു പിന്നീട് മീര തന്നെ വെളിപ്പെടുത്തുകയായിരുന്നു

meeraഇപ്പോഴിതാ മനസുമാറ്റി മീരയ്ക്ക് കല്യാണം .
ദുബായിയില്‍ സീനിയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസാണു വരന്‍. ഫെബ്രുവരി 12 നു തലസ്ഥാനത്തെ എല്‍.എം.എസ്. പള്ളിയില്‍ നടക്കുന്ന വിവാഹത്തിനു സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക ബിഷപ് റൈറ്റ്. റവ. എ. ധര്‍മരാജ് റസാലം മുഖ്യകാര്‍മികത്വം വഹിക്കും.

ഇടപ്പഴിഞ്ഞി ആര്‍.ഡി. ഓഡിറ്റോറിയത്തിലായിരിക്കും വിവാഹസല്‍ക്കാരം. മദ്രാസ് ഐ.ഐ.ടിയില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബി.ടെക് ബിരുദം നേടിയ അനില്‍ തിരുവനന്തപുരം നന്ദാവനം (എന്‍.ആര്‍.എ60) ടൈറ്റസ്സുഗതകുമാരി ദമ്പതികളുടെ മകനാണ്

Scroll To Top