Saturday December 10, 2016
Latest Updates

മധ്യപ്രദേശില്‍ ജിമെയിലിന് നിരോധനം

മധ്യപ്രദേശില്‍ ജിമെയിലിന് നിരോധനം

ലഖ്‌നൗ: മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജിമെയില്‍ നിരോധിച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ജിമെയില്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. ജിമെയിലിന് പുറമേ ഹോട്ട്‌മെയില്‍, റെഡിഫ് മെയില്‍ എന്നിവയും ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

മദ്ധ്യപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഇമെയില്‍ നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ ഇമെയില്‍ സര്‍വീസുകള്‍ക്ക് പകരം സര്‍ക്കാരിന്റെ സ്വന്തം ഇമെയില്‍ സേവനം ഉപയോഗിക്കാനാണ് മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് സ്വകാര്യം ഇമെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയത്. 

ഔദ്യോഗിക രേഖകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനു വേണ്ടി കൂടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.പുതുതായി സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഇമെയിലും പാസ്‌വേര്‍ഡും നല്‍കും. ജീവനക്കാരന്‍ മരിക്കുകയോ, ജോലി നിര്‍ത്തുകയോ ചെയ്താല്‍ മറ്റൊരാള്‍ക്ക് ഐഡി ഉപയോഗിക്കാന്‍ കഴിയാത്ത വിധമാണ് സര്‍ക്കാരിന്റെ ഐഡി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

Scroll To Top