Sunday December 11, 2016
Latest Updates

മദ്യ വില്‍പ്പനക്കാരുടെ പൈസയും വോട്ടും വേണ്ട; മാണി ശക്തനായ നേതാവ്: വിഎം സുധീരന്‍

മദ്യ വില്‍പ്പനക്കാരുടെ പൈസയും വോട്ടും വേണ്ട; മാണി ശക്തനായ നേതാവ്: വിഎം സുധീരന്‍

കൊച്ചി: മദ്യവില്‍പ്പനക്കാരുടെ പൈസയും വോട്ടും വേണ്ടന്ന് വിഎം സുധീരന്‍. ജനപക്ഷ യാത്രയില്‍ ബാരുടമകളില്‍ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സുധീരന്‍. സമൂഹത്തില്‍ കളങ്കിതരായ വ്യക്തികളുമായി ബന്ധപ്പെട്ടുപോകുന്ന ഒരു സമീപനവുമുണ്ടാകരുതെന്നും സുധീരന്‍ വ്യക്തമാക്കി. ജനപക്ഷ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്നവരാണ് മദ്യ വില്‍പ്പനക്കാര്‍. കോടിക്കണക്കിനു രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമ്പോഴുള്ള എതിര്‍പ്പാണ് ആരോപണത്തിനു പിന്നിലെന്നും സുധീരന്‍ പറഞ്ഞു. കെ.എം മാണി മുന്നണിയുടെ ശക്തനായ നേതാവാണ്. എന്നാല്‍ എന്തിനാണ് ഇപ്പോള്‍ അദ്ദേഹത്തെ ലക്ഷ്യം വച്ചതെന്ന് അറിയില്ല.

ഇടതുപക്ഷത്തിന്റെ സമരങ്ങള്‍ പരിഹാസ്യുമാണെന്നും സുധീരന്‍ പറഞ്ഞു. ബാര്‍ വിഷയത്തില്‍ ഇടതുമുന്നണിക്ക് യോജിച്ച് സമരം നടത്താന്‍ സാധിക്കുന്നില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് പിന്‍ വലിച്ചതില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമായിരുന്നെനും സുധീരന്‍ പറഞ്ഞു.

Scroll To Top