Tuesday December 06, 2016
Latest Updates

മദ്യ നിരോധനമെങ്കില്‍ പള്ളികളിലെ വൈന്‍ ഉപയോഗവും തടയണമെന്ന് വെള്ളാപ്പള്ളി

മദ്യ നിരോധനമെങ്കില്‍ പള്ളികളിലെ വൈന്‍ ഉപയോഗവും തടയണമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: യുഡിഎഫിന്റെ പുതിയ മദ്യനയത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമ്പൂര്‍ണ്ണ മദ്യ നിരോധനമാണ് ലക്ഷ്യമെങ്കില്‍ പള്ളികളില്‍ ഉപയോഗിക്കുന്ന വൈനും നിരോധിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദം മൂലമാണ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടാന്‍ തീരുമാനം എടുത്തതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

മദ്യം മാത്രമാണോ കേരളം നേരിടുന്ന പ്രശ്‌നമെന്നും വെള്ളാപ്പള്ളി ചോദിച്ചു. കേരളത്തില്‍ കഞ്ചാവും, വാറ്റു ചാരായവുമെല്ലാം ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ട്. ബ്രാന്‍ഡിയും വിസ്‌ക്കിയും മാത്രമാണ് പ്രശ്‌നമെന്ന നിലയിലാണ് സര്‍ക്കാരിന്റെ നിലപാട് എന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. മദ്യ നയത്തില്‍ ഗോളടിച്ചത് ഉമ്മന്‍ചാണ്ടിയാണന്നും വെള്ളാപ്പള്ളി പറഞ്ഞു. സുധീരന് ഗോളടിക്കാന്‍ കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

മഖ്യമന്ത്രിയുടെ ഗോള്‍ ഫൗളാണോയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നയമാണ് പുറത്ത് വന്നിരിക്കുന്നത്. കെ.എം മാണി അടക്കമുള്ള നേതാക്കന്‍മാര്‍ പരസ്പര വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Scroll To Top