Saturday December 03, 2016
Latest Updates

മദ്യലഹരിയില്‍ 17 കാരിക്ക് അശ്‌ളീല മെസേജ് അയച്ച് ഡബ്ലിന്‍ ടി ഡി രാജിവെച്ചു

മദ്യലഹരിയില്‍ 17 കാരിക്ക് അശ്‌ളീല മെസേജ് അയച്ച് ഡബ്ലിന്‍ ടി ഡി രാജിവെച്ചു

ഡബ്ലിന്‍: മദ്യലഹരിയില്‍ 17 കാരിക്ക് അശ്‌ളീല മെസേജ് അയച്ച് ഡബ്ലിന്‍ ടി ഡി രാജിവെച്ചു. ഡബ്ലിന്‍ വെസ്‌ററ് ടി ഡി പാട്രിക് നള്‍ട്ടിയാണ് സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് മദ്യപിച്ചശേഷം ‘നിലതെറ്റി’ ഫേസ്ബുക്കിലൂടെ സന്ദേശം അയച്ചത്. കാര്യം വിവാദമായതോടെ രാജി വെയ്ക്കാനുള്ള തീരുമാനം ഇന്നലെ വൈകുന്നേരം നാടകീയമായി പ്രഖ്യാപിക്കുകയായിരുന്നു. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു തീരുമാനം.

തനിക്ക് പെണ്‍കുട്ടിയെ തീരെ അറിയില്ലെന്നും മദ്യ ലഹരിയില്‍ അറിയാതെ ചെയ്തു പോയതാണെന്നതായും സംഭവത്തിന്റെ പുര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അദ്ദേഹം തൊട്ടടുത്ത സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായും. തനിക്ക് തെറ്റു സംഭവിച്ചെന്നും ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രയന്‍ ലനിഹാന്‍ മരിച്ചതിനെ തുടര്‍ന്ന് നടന്ന 2011 ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡബ്ലിന്‍ വെസ്റ്റില്‍ നിന്നും ലേബര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചായിരുന്നു നള്‍ട്ടി ജയിച്ചത്.

രാഷ്ട്രിയമായും വ്യക്തിപരമായും വളരെ നിലവാരം കാത്തു സൂക്ഷിക്കേണ്ടിയിരുന്നു. എന്നാല്‍ തനിക്കത് കഴിഞ്ഞില്ല. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ട് രാജിവെയ്ക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. അയര്‍ലണ്ടിലെ സാമൂഹ്യ സമത്വത്തിലും നീതിന്യായത്തിലും താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും രാജി മാത്രമാണ് ശരിയായ തീരുമാനമെന്നും വിശ്വസി്ക്കുന്നതായി കുറിപ്പില്‍ പറഞ്ഞിട്ടുമുണ്ട്. തന്റെ കുടുംബത്തോടും സുഹൃത് ബന്ധങ്ങളോളും ക്ഷമ പറഞ്ഞിട്ടുള്ള നള്‍ട്ടി ഇത് തന്റെ സ്വകാര്യവും വ്യക്തിപരവുമായ തീരുമാനമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top