Sunday December 11, 2016
Latest Updates

മദ്യലഹരിയില്‍ വിമാന വാതില്‍ തുറക്കാന്‍ ശ്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു 

മദ്യലഹരിയില്‍ വിമാന വാതില്‍ തുറക്കാന്‍ ശ്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു 

ലണ്ടന്‍:മദ്യലഹരിയിലായിരുന്ന സ്ത്രീ വിമാനത്തിന്റെ എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയെടുത്തു.ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് യുവതിയെ പിന്തിരിപ്പിക്കുകയായിരുന്നു.ലണ്ടനില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു സംഭവം.

30 വയസുള്ള ഈ യാത്രക്കാരി വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ലോഗന്‍ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.മസാച്ചസറ്റ്‌സ് പോലീസ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു.

ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാനം ഷെഡ്യൂള്‍ഡ് സമയത്തേക്കാള്‍ 30 മിനിറ്റ് വൈകിയാണ് ലാന്‍ഡ് ചെയ്തത്. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ പ്രശ്‌നമുണ്ടാക്കിയ വനിതയെ പോലീസ് അറസ്റ്റു ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ മദ്യപിച്ചിരുന്നതായും ഭീകര പ്രവര്‍ത്തനവുമായി സംഭവത്തിനു യാതൊരു ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.

Scroll To Top