Monday December 05, 2016
Latest Updates

മദ്യലഹരിയില്‍ ഡബ്ലിന്‍ ടി ഡി അയച്ച അശ്ലീല സന്ദേശങ്ങള്‍ ഐറിഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടു

മദ്യലഹരിയില്‍ ഡബ്ലിന്‍ ടി ഡി അയച്ച അശ്ലീല സന്ദേശങ്ങള്‍ ഐറിഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടു

ഡബ്ലിന്‍: മദ്യലഹരിയില്‍ പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച് പുലിവാല് പിടിച്ച ഡബ്ലിന്‍ ടി ഡി ,പാട്രിക് നള്‍ട്ടി അയച്ച സന്ദേശം പുറത്തുവന്നു. നിതംബത്തില്‍ ആരെങ്കിലും പിടിച്ചമര്‍ത്തിയിട്ടുണ്ടോ എന്നായിരുന്നു പാട്രിക് അയച്ച ഒരു സന്ദേശം. ഇത് കൂടാതെ വേറെയും അശ്ലീല സന്ദേശങ്ങള്‍ ടിഡി അയച്ചതായാണ് വിവരം. സണ്ടേ വേള്‍ഡ് ഉള്‍പ്പെടെയുള്ള പത്രങ്ങളാണ് ടിഡി കൌമാരക്കാരിക്ക് അയച്ച സന്ദേശങ്ങള്‍ പുറത്ത് വിട്ടത്. ഈ സന്ദേശങ്ങള്‍ പുറത്ത് വിടുമെന്ന് പത്രങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ടിഡി രാജി വച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് ടിഡി അശ്ലീല സന്ദേശങ്ങള്‍ അയച്ചത്.

സംഭവം വിവാദമായതോടെ രാജി വച്ച് തടിയൂരുകയായിരുന്നു. മദ്യലഹരിയില്‍ ചെയ്തുപോയ അബദ്ധം 31 കാരനായ ടിഡിക്ക് ആകെ നാണക്കെട് ആയിരിക്കുകയാണ്. താന്‍ സ്വകാര്യ ജീവിതത്തില്‍ ഒരു അബദ്ധം ചെയ്തു പോയെന്നും പെണ്‍കുട്ടിയോടും കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞാണ് ടിഡി രാജി സമര്‍പ്പിച്ചത്. സന്ദേശം അയച്ച പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്നും മദ്യലഹരിയില്‍ ചെയ്തു പോയതാണെന്നും ടിഡി മാപ്പ് പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ടിഡി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബര്‍ 29 നാണ് ടിഡി പതിനേഴുകാരിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഡിസംബര്‍ 29 ന് വെളുപ്പിനെ അഞ്ചു മണി വരെ പല ഘട്ടങ്ങളിലായാണ് സന്ദേശങ്ങള്‍ അയച്ചത്. പരാതിയുമായി രംഗത്ത് വന്ന പതിനേഴുകാരിയെ കൂടാതെ മറ്റ് ചില സ്ത്രീകള്‍ക്കും പാട്രിക്കിന്റെ അശ്ലീല സന്ദേശം ലഭിച്ചു. ഒരു സ്ത്രീയോട് പോസ്റ്റില്‍ അടിവസ്ത്രം അയച്ചു തരാനാണ് പാട്രിക് ആവശ്യപ്പെട്ടത്. മറ്റൊരാളോട് തന്നെ കാണാന്‍ വരുമ്പോള്‍ സ്‌കര്‍ട്ട് ധരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചു. അശ്ലീല സന്ദേശങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവ് കണ്ടതിനെ തുടര്‍ന്നാണ് ടിഡിക്കെതിരെ പരാതിയുമായി അവര്‍ രംഗത്ത് വന്നത്. എന്നാല്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മറ്റാരോ സന്ദേശം അയച്ചതാകാമെന്നും പറഞ്ഞ് പാട്രിക് ആദ്യം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ തന്നെ തെറ്റ് സമ്മതിച്ച് രാജി സമര്‍പ്പിക്കുകയായിരുന്നു. താന്‍ മദ്യത്തിനു അടിമയായെന്നും അതിനും ചികിത്സ തേടാന്‍ ശ്രമിക്കുന്നുവെന്നും പാട്രിക് പറഞ്ഞു.

പാട്രിക്കിനെതിരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഗാര്‍ഡ സംഭവം അന്വേഷിക്കുന്നുണ്ട്. ഗാര്‍ഡ അധികൃതര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യും.പെണ്‍കുട്ടിയും മാതാവും ഇന്ന് ബ്ലാഞ്ചസ് ടൌണ്‍ ഗാര്‍ഡാ സ്റ്റേഷനില്‍ എത്തി മൊഴി നല്‍കി

Scroll To Top