Thursday December 08, 2016
Latest Updates

മദ്യരാജാവ് വിജയ് മല്യയെ കടക്കാരനായി പ്രഖ്യാപിച്ചു

മദ്യരാജാവ് വിജയ് മല്യയെ കടക്കാരനായി പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: മദ്യരാജാവ് വിജയ് മല്യ കടക്കാരന്‍. മദ്യരാജാവും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായ വിജയ് മല്യയെ മനപ്പൂര്‍വ്വം വീഴ്ച വരുത്തിയ കടക്കാരനായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച വിവരം ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദീപക് നരാംഗ് അറിയിച്ചു. 350 കോടിക്കും 400 കോടിയ്ക്കും ഇടയിലാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബാഗളൂരു ശാഖ ലോണ്‍ നല്‍കിയത്. ഇത് തിരിച്ചടയ്ക്കുന്നതില്‍ വിജയ് മല്യ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

വിജയ് മല്യയെ ക്കൂടാതെ കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സിന്റെ മൂന്ന് ഡയറക്ടര്‍മാരെയും ബാങ്ക് കടക്കാരായി പ്രഖ്യാപിച്ചിട്ടുണ്ട്. എ.കെ ഗാംഗുലി, സുഭാഷ് ഗുപ്ത, രവി നെടുങ്ങാടി എന്നീ മൂന്ന് ഡയറക്ടര്‍മാരെയാണ് മനപൂര്‍വ്വം വീഴ്ച വരുത്തിയ കടക്കാരായി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ 17 ബാങ്കുകളിലായി വിജയ് മല്യയ്ക്ക് മൊത്തം 7,000 കോടിയുടെ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top