Wednesday December 07, 2016
Latest Updates

മദ്യപിച്ച യാത്രക്കാരന്‍ കോക്ക്പിറ്റില്‍ കയറിയതിനെ തുടര്‍ന്ന് വിമാനം റാഞ്ചിയെന്ന് ആശങ്ക പരന്നു

മദ്യപിച്ച യാത്രക്കാരന്‍ കോക്ക്പിറ്റില്‍ കയറിയതിനെ തുടര്‍ന്ന് വിമാനം റാഞ്ചിയെന്ന് ആശങ്ക പരന്നു

വിര്‍ജിന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ കോക്ക്പിറ്റില്‍ മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരാന്‍ പരിഭ്രാന്തി പരത്തി. ആസ്‌ത്രേലിയയിലെ ബ്രിസ്‌ബെയിനില്‍ നിന്നും ഇന്തോന്യേഷ്യയിലേക്ക് പോകുകയായിരുന്ന വിമാനമാത്തിലാണ് യാത്രക്കാരാന്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. ഇതേതുടര്‍ന്ന് വിമാനം ബാലിയിലെ എന്‍ഗൂറാ റായി വിമാനത്താവലത്ത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. ഇതോടെ വിമാനം റാഞ്ചിയെന്ന് ലോകമാധ്യമങ്ങളില്‍ വാര്‍ത്ത  പ്രചരിച്ചു. എന്നാല്‍ വിമാനം റാഞ്ചിയതല്ലെന്ന് സ്ഥിരീകരിച്ച് വിര്‍ജിന്‍ എയര്‍ലൈന്‍സ് അധികൃതര്‍ രംഗത്ത് വന്നു.

tweet

വിമാനം അടിയന്തരമായി എന്‍ഗൂറാ റായി ഇറക്കിയതായി വിര്‍ജിന്‍ എയര്‍ലൈന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ വിമാനം അടിയന്തരമായി നിലത്ത് ഇറക്കിയതിനു പിന്നില്‍ അട്ടിമറിയോ റാഞ്ചല്‍ ശ്രമമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിര്‍ജിന്‍ എയര്‍ലൈന്‍സിന്റെ എ 737800 വിമാനമാണ് റാഞ്ചപ്പെട്ടതായി വാര്‍ത്ത പ്രചരിച്ചത്. വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിര്‍ജിന്‍ എയര്‍ലൈന്‍സിന്റെ ട്വിറ്റര്‍ അക്കൌണ്ടിലും വാര്‍ത്ത നിഷേധിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Scroll To Top