Sunday December 04, 2016
Latest Updates

മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരില്‍ ഭൂരിപക്ഷം പേരും ബ്ലാഞ്ചസ് ടൗണില്‍ നിന്നുള്ളവര്‍

മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരില്‍ ഭൂരിപക്ഷം പേരും ബ്ലാഞ്ചസ് ടൗണില്‍ നിന്നുള്ളവര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരില്‍ മുമ്പന്‍മാര്‍ ബ്ലാഞ്ചസ് ടൗണില്‍ നിന്നുള്ളവര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായവരുടെ കണക്കിലാണ് ബ്ലാഞ്ചസ് ടൗണ്‍ മുന്നിലെത്തിയത്. അയര്‍ലണ്ടിലെ ചില കൌണ്ടികളില്‍ പത്തിലൊന്ന് ഡ്രൈവര്‍മാറും മദ്യ ലഹരിയില്‍ വാഹനമോടിച്ചതിന് പിടിയിലായിട്ടുണ്ട്. 

2004 ജനുവരി മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ ഡബ്ലിനില്‍ 650,453 പേര്‍ മദ്യലഹരിയില്‍ വാഹനമോടിച്ചതിന് പിടിയിലായിട്ടുണ്ട്. ബ്ലാഞ്ചസ് ടൗണില്‍ മാത്രം 3,013 ഡ്രൈവര്‍മാര്‍ മദ്യലഹരിയില്‍ വാഹനമോടിച്ചതിന് പിടിയിലായി. 59 പേര്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നതിനിടെ പിടിയിലായി. താലയില്‍ 2,547 പേര്‍ മദ്യപിച്ച് വാഹനമോടിച്ചതിനും 82 പേര്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിനും പിടിയിലായിട്ടുണ്ട്. 

ബല്ലിഫര്‍മോട്ടില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച 104 പേര്‍ പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ചതിന് ഏറ്റവും കുറവ് ആളുകള്‍ പിടിയിലായത് ക്ലൊന്റാര്‍ഫിലാണ്. 710 പേരാണ് പത്ത് വര്‍ഷത്തിനിടെ ക്ലൊന്റാര്‍ഫില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായത്. ക്ലൊന്റാര്‍ഫില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് പിട്യിലായത് 20 പേര്‍ മാത്രമാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ കുറഞ്ഞ ശതമാനം മാത്രമാണെന്ന് ഗതാഗത മന്ത്രി പാസ്‌ക്കല്‍ ഡോണെഹ് പറഞ്ഞു. 

Scroll To Top