Sunday December 04, 2016
Latest Updates

മദ്യപിച്ച് ജോലി ചെയ്‌തെന്ന പരാതിയുയര്‍ന്ന നഴ്‌സിനെതിരെ മരുന്ന്,ബ്ലാക്ക് ബിന്നില്‍ ഇട്ടെന്ന് ആരോപണവും:ആദ്യപരാതി തള്ളി 

മദ്യപിച്ച് ജോലി ചെയ്‌തെന്ന പരാതിയുയര്‍ന്ന നഴ്‌സിനെതിരെ മരുന്ന്,ബ്ലാക്ക് ബിന്നില്‍ ഇട്ടെന്ന് ആരോപണവും:ആദ്യപരാതി തള്ളി 

ലോങ്ങ് ഫോര്‍ഡ് : അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്കെതിരെയുള്ള പരാതികള്‍ വര്‍ധിക്കുന്നു.നഴ്‌സ് മരുന്നുകള്‍ ബ്ലാക്ക് ബിന്നില്‍ ഇട്ടെന്ന് പരാതിയിന്‍ മേല്‍ .മേരി മീലി എന്ന നഴ്‌സിനെതിരെയാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. ഒന്നിലധികം, കൃത്യവിലോപങ്ങളുടെ പേരില്‍ ആരോപണവിധേയയായ മേരി മീലിക്കെതിരെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടിന്റെ ബ്ലാക്ക് റോക്ക് ഓഫിസില്‍ വിചാരണ പുരോഗമിക്കുന്നു. 

മേരി മീലി 2012 ല്‍ ലോങ്ങ്‌ഫോര്‍ഡിലെ തോമണ്ട് ലോഡ്ജ് നഴ്‌സിംഗ് ഹോമില്‍ നഴ്‌സിംഗ് ഡയറക്ടറായിരിക്കെ മരുന്നുകള്‍ ബിന്നില്‍ തള്ളിയെന്നാണ് ആരോപണം. ഹൃദ്‌രോഗികളുടെ മരുന്നും വേദനസംഹാരി മരുന്നുകളുമാണ് ഇവര്‍ ബ്ലാക്ക് ബിന്നില്‍ തള്ളിയത്.മരുന്നുകള്‍ ബ്ലാക്ക് ബിന്നില്‍ തള്ളിയതിനെ തുടര്‍ന്ന് രോഗികള്‍ മേരി മീലിയുമായി രോഗികള്‍ വാക്ക് തര്‍ക്കത്തില്‍ എര്‍പ്പെട്ടിരുന്നതായി ഇതേ നഴ്‌സിംഗ് ഹോമിലെ റെയ്ച്ചല്‍ തോംസണ്‍ എന്ന നഴ്‌സ് മൊഴി നല്‍കി. 

ഹൃദ്‌രോഗത്തിന്റെ മരുന്നുകള്‍ ഉള്‍പ്പെടെ ആറോളം മരുന്നുകള്‍ മേരി മീലി ബ്ലാക്ക് ബിന്നില്‍ തള്ളിയതായി കണ്ടെത്തിയെന്നു റെയ്ച്ചല്‍ തോംസണ്‍ മൊഴി നല്‍കി. അതേസമയം മേരി മീലി മദ്യപിച്ച് ജോലിക്ക് ഹാജരായെന്ന ആരോപണം ഇന്നലെ ബോര്‍ഡ് തള്ളിയിരുന്നു. വൈദ്യ പരിശോധനയില്‍ മേരി മീലി മദ്യപിച്ചെന്ന ആരോപണം തെളിയിക്കാനായില്ലെന്ന് ബോര്‍ഡ് വിലയിരുത്തി. ഇതേതുടര്‍ന്നാണ് ഈ ആരോപണം തള്ളിയത്

Scroll To Top