Wednesday December 07, 2016
Latest Updates

മദ്യപിച്ചു വാഹനം ഓടിച്ച് ഗാര്‍ഡ കാറടക്കം ഇടിച്ചു തെറിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മദ്യപിച്ചു വാഹനം ഓടിച്ച് ഗാര്‍ഡ കാറടക്കം ഇടിച്ചു തെറിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മോണഗന്‍ :ഗാര്‍ഡയുടെ കാറുള്‍പ്പെടെ രണ്ടു കാറുകള്‍ ഇടിച്ചു തെറിപ്പിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു. മദ്യപിച്ചു വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കിയതിനാണ് അറസ്റ്റ്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ രാത്രി 11.30 ഓടെ മൊണഗനിലെ മൊയ്ല്‍സിന് സമീപമുള്ള എന്‍2 വിലാണ് അപകടം നടന്നത്. 

വഴിയരികില്‍ കേടായി കിടന്ന ഒരു വാഹനത്തിലെ ഡ്രൈവറെ സഹായിക്കുന്നതിനായി നിര്‍ത്തിയിട്ടിരുന്ന ഗാര്‍ഡയുടെ കാറിന് പിന്നിലാണ് ആദ്യം കാറ് വന്ന് ഇടിച്ചത്. പിന്നീട് കേടായി കിടന്ന കാറിനെയും ഇടിച്ചു തെറിപ്പിച്ചാണ് അപകടമുണ്ടാക്കിയ വാഹനം നിന്നത്. 

അപകടവുമായി ബന്ധപ്പെട്ട് മദ്യപിച്ചു വാഹനമോടിച്ചെന്ന സംശയമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗാര്‍ഡ അറിയിച്ചു.

Scroll To Top