Friday December 09, 2016
Latest Updates

മദ്യപിക്കാനും സോഷ്യല്‍ മീഡിയ കൂട്ടായ്മ : ഡബ്ലിനില്‍ മത്സരിച്ച് മദ്യപിച്ച യുവാവ് മരിച്ചു

മദ്യപിക്കാനും സോഷ്യല്‍ മീഡിയ കൂട്ടായ്മ : ഡബ്ലിനില്‍ മത്സരിച്ച് മദ്യപിച്ച യുവാവ് മരിച്ചു

ഡബ്ലിന്‍: ഐറിഷ് സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തിലുള്ള നെക്ക് നോമിനേഷനില്‍ ‘തല വച്ചുകൊടുത്ത്’ അമിതമായി മദ്യം കഴിച്ച യുവാവ് മരിച്ചു. വളരെ കൂടിയ അളവില്‍ വിസ്‌കി ഉള്ളില്‍ ചെന്നതിന്റെ അബോധാവസ്ഥയിലായിരുന്നു യുവാവ്.

എന്നാല്‍ അമിത അളവില്‍ മദ്യം അകത്തു ചെന്നതാണോ മരണകാരണമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.PicMonkey-

മദ്യവുമായി ബന്ധപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ മത്സരത്തില്‍ 23കാരനായ ഇയാള്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മത്സരത്തിന്റെ ഭാഗമായി മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പ്രവര്‍ത്തികളുടെ വീഡിയോ എടുക്കേണ്ടതുണ്ടായിരുന്നു.

മദ്യപാനത്തിലുള്ള തങ്ങളുടെ ‘ശേഷി’ തെളിയിക്കുന്നതിനായി വിവിധ തരത്തിലുള്ള മദ്യം കഴിക്കുകയും ,തങ്ങളുടെ ‘പെര്‍ഫോര്‍മന്‍സ്’ വീഡിയോയില്‍ ചിത്രികരിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന നെക്ക് നോമിനേഷന്‍ ഗയിമില്‍ പങ്കെടുത്തതാണ് ഇയാള്‍ക്ക് വിനയായയത്.

മത്സരത്തിന് പേരു നല്‍കിയ ശേഷം സിറ്റിസെന്ററില്‍ വച്ച് നടത്തിയ പാര്‍ട്ടിയില്‍ വച്ചും ഡബ്ലിനിലെ റിംഗ്‌സെന്റുകാരനായ യുവാവ് മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഇവയുടെയെല്ലാം വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാണ്

എന്നാല്‍ സുഹൃത്തിന്റെ വീട്ടിലേക്ക് ഉറങ്ങാനായി പോയ യുവാവിനെ രാവിലെ മരിച്ചനിലയില്‍ കാണുകയായിരുന്നു.

ഡബ്ലിനില്‍ താമസിക്കുന്ന യുവാവ് ഒരു തേഡ് ലെവല്‍ സ്റ്റുഡന്റാണ്.

വളരെ ബുദ്ധിമാനും ചുറുചുറുക്കുമുള്ളവനുമായിരുന്നു ഇയാളെന്ന് ഒരു കുടുംബ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബവുമായി വളരെ നല്ല ഒരു ബന്ധമായിരുന്നു മരിച്ച യുവാവിനുണ്ടായിരുന്നതെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.

യുവാവിന്റെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് ഡബ്ലിന്‍ കൊറോണര്‍ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അമിതമായി മദ്യം ഉപയോഗിച്ചതാണോ മരണത്തിന് കാരണമായതെന്ന് ഇപ്പോഴും വ്യക്തമല്ല.

സംശയകരമായ ഒരു കാരണവും കാണാത്തതിനാല്‍ തന്നെ ഗാര്‍ഡ കേസ് അന്വേഷണത്തില്‍ നിന്നും വിട്ടുനിന്നു.

ഇപ്പോള്‍ ഐറിഷ് സോഷ്യല്‍ മീഡിയയില്‍ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന നെക്ക് നോമിനേഷന്‍ ആസ്‌ട്രേലിയയിലാണ് ആദ്യമായി ആരംഭിച്ചത്.

മത്സരത്തിന്റെ പ്രമോഷനായി ആല്‍ക്കഹോള്‍ അയര്‍ലണ്ട് പോലുള്ള പല സംഘടനകളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നുണ്ട്. സാധാരണ നിലയിലും തമാശയായും ഈ കളിയില്‍ ശരാശരിയില്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നോമിനേഷനുകളിലൂടെയാണ് കളി പുരോഗമിക്കുന്നതെന്നും കളിയില്‍ പങ്കെടുത്ത ആള്‍ തങ്ങളുടെ കളി കഴിയുന്ന സമയം മറ്റൊരു ‘കുടിയനെ’ നോമിനേറ്റ് ചെയ്ത് കളി മുന്നോട്ടുകൊണ്ടുപോവുകയാണ് ചെയ്യുകയെന്നും ഓര്‍ഗനൈസേഷന്റെ ചീഫായ സൂസെന്‍ കോസ്റ്റല്ലോ വിശദീകരിച്ചു. എന്നാല്‍ ഇപ്പോള്‍ കളി അല്‍പ്പം അപകടാവസ്ഥയിലേക്കും നീങ്ങുകയാണെന്നും പലരും ആരോഗ്യം പോലും കണക്കിലെടുക്കാതെ എടുത്തുചാടി കുഴപ്പത്തിലാവുകയാണെന്നും സൂസെന്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top