Tuesday December 06, 2016
Latest Updates

മദ്യപാനികള്‍ക്ക് ഇനി ട്രീറ്റ്‌മെന്റ് ടാക്‌സ് !…

മദ്യപാനികള്‍ക്ക് ഇനി ട്രീറ്റ്‌മെന്റ് ടാക്‌സ് !…

ലണ്ടന്‍: മദ്യപിക്കുമ്പോള്‍ തന്നെ,മദ്യവിലയോടൊപ്പം ഭാവിയില്‍ വരാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ക്ക് ചികിത്സിക്കാന്‍ വേണ്ടി ഒരു കരുതല്‍ ധനം കൂടി മദ്യപാനി നല്‍കണമെന്ന് നിയമം വന്നാല്‍ എങ്ങനെയുണ്ടാവും ? ബ്രിട്ടനിലാണ് മദ്യപിക്കുന്നവര്‍ക്ക് ട്രീറ്റ്‌മെന്റ് ടാക്‌സ് (ചികിത്സാ നികുതി) ഏര്‍പ്പെടുത്താന്‍ ആലോചന നടക്കുന്നത്.സര്‍ക്കാര്‍ തല ആലോചനാ സമിതിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. മദ്യപിക്കുന്നവരില്‍ നിന്ന് ഒരു ചെറിയ ട്രീറ്റ്‌മെന്റ് ടാക്‌സ് ഈടാക്കിക്കൊണ്ട് മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണമെന്നാണ് തിങ്ക് ടാങ്ക് നിര്‍ദ്ദേശം. മദ്യപരില്‍ നിന്ന് അധികമായി ഈടാക്കുന്ന ട്രീറ്റ്‌മെന്റ് ടാക്‌സ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ ചികിത്സിക്കുന്നതിനായി വിനിയോഗിക്കണമെന്ന് തിങ്ക് ടാങ്ക് നിര്‍ദ്ദേശിച്ചു. അതായത് മദ്യപാനത്തിന് അടിമയായവരെ ചികിത്സിക്കുന്നതിനുള്ള പണം മദ്യപാനിയുടെ തന്നെ പോകറ്റില്‍ നിന്ന് എടുക്കണമെന്ന് അര്‍ത്ഥം. 

അഥവാ മദ്യപാനികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്ന് ചുരുക്കം. ട്രീറ്റ്‌മെന്റ് ടാക്‌സായി ഒരു യൂണിറ്റ് ആല്‍ക്കഹോളിന് ഒരു പെന്നി വീതം വില വര്‍ദ്ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. വില വര്‍ദ്ധനയിലൂടെ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 1.1 ബില്യന്‍ പൌണ്ട് അധിക വരുമാനം കണ്ടെത്താന്‍ കഴിയും. ഇത് മദ്യപരുടെ ചികിത്സയ്ക്കായി വിനിയോഗിക്കുകയും ചെയ്യാം. നിലവില്‍ പുരുഷന്‍മാര്‍ക്ക് ആഴ്ചയില്‍ 17 യൂണിറ്റ് മദ്യവും സ്ത്രീകള്‍ക്ക് 11 യൂണിറ്റ് മദ്യവും ഉപയോഗിക്കാന്‍ ബ്രിട്ടനില്‍ അനുമതിയുണ്ട്. 

Scroll To Top