Monday December 05, 2016
Latest Updates

മദ്യപാനികളായ ഐറിഷ് അധ്യാപകരെ ജോലിക്ക് വേണ്ടന്ന് കൊറിയന്‍ സ്‌കൂളുകള്‍

മദ്യപാനികളായ ഐറിഷ് അധ്യാപകരെ ജോലിക്ക് വേണ്ടന്ന് കൊറിയന്‍ സ്‌കൂളുകള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്നുള്ള മദ്യപാനികളായ അധ്യാപകരെ ജോലിക്ക് വേണ്ടന്ന് കൊറിയന്‍ സ്‌കൂളുകള്‍.കെറിയില്‍ നിന്നുള്ള കാറ്റി മുള്‍റീന്നന്‍ എന്ന 26 കാരിയായ ഇംഗ്ലീഷ് അധ്യാപികയ്ക്കാണ് ജോലി നിഷേധിക്കപ്പെട്ടത്.കൊറിയയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തുവരുന്ന കാറ്റി പുതിയ സ്‌കൂളില്‍ ജോലിക്ക് അപേക്ഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്.അയര്‍ലണ്ടുകാര്‍ മദ്യപാനികളായതിനാല്‍ അവരെ ജോലിക്ക് നിയമിക്കില്ല എന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ മറുപടി. ഇമെയിലിലൂടെയാണ് സ്‌കൂളില്‍ നിന്നുള്ള മറുപടി സന്ദേശം ലഭിച്ചത്. 

സാധാരണ ജോലിക്കുള്ള അഭിമുഖങ്ങളില്‍ മദ്യപാന ശീലമുണ്ടോയെന്ന് കൊറിയയിലെ സ്‌കൂള്‍ അധികൃതര്‍ ചോദിക്കാറുണ്ട്.ഇതില്‍ നിന്നാകാം അയര്‍ലണ്ടുകാര്‍ മുഴുവന്‍ മദ്യപാനികളാണെന്ന ധാരണയില്‍ കൊറിയന്‍ സ്‌കൂളുകള്‍ എത്തിയതെന്നാണ് ഈ യുവതി കരുതുന്നത്. ഭാവിയില്‍ കൊറിയന്‍ സ്‌കൂളുകളില്‍ ജോലിക്ക് ശ്രമിക്കുന്ന അയര്‍ലണ്ടുകാര്‍ മദ്യപാന ശീലത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രദ്ധിച്ച് മറുപടി നല്‍കണമെന്നും കാറ്റി മുന്നറിയിപ്പ് നല്‍കി. 

അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം അയര്‍ണ്ടുകാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് കൊറിയക്കാരാണ്. ഈ വസ്തുത കണക്കിലെടുക്കാതെയാണ് അയര്‍ലണ്ടുകാരെ മദ്യപാനികളായി മുദ്രകുത്തി ജോലി നിഷേധിക്കുന്നതെന്ന് കാറ്റി കുറ്റപ്പെടുത്തി. 

Scroll To Top