Thursday December 08, 2016
Latest Updates

മദ്യപാനശീലം കുറഞ്ഞു; കഴിഞ്ഞ വര്‍ഷം 46 ലക്ഷം ഐറിഷുകാര്‍ കുടിച്ചുതീര്‍ത്തത് 38 ദശലക്ഷം ലിറ്റര്‍ മദ്യം മാത്രം

മദ്യപാനശീലം കുറഞ്ഞു; കഴിഞ്ഞ വര്‍ഷം 46 ലക്ഷം ഐറിഷുകാര്‍ കുടിച്ചുതീര്‍ത്തത് 38 ദശലക്ഷം ലിറ്റര്‍ മദ്യം മാത്രം

ഡബ്ലിന്‍: എന്തിനും ഏതിനും രണ്ടെണ്ണം അടിക്കണമെന്ന ശീലം പിന്തുടര്‍ന്നിരുന്ന ഐറിഷ് ജനത മദ്യപാനശീലം കുറച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 38 ദശലക്ഷം ലിറ്റര്‍ അകത്താക്കിയെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. 2001 മുതലുള്ള ‘ലക്കും ലഗാനുമില്ലാത്ത കുടിയന്‍ പ്രവണതയ്ക്ക് ‘ഗണ്യമായ രീതിയില്‍ കുറവ് വന്നതായിട്ടാണ് പുതിയ സിഎസ്ഒ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരിക്കുന്നത്. ആകെ 46 ലക്ഷം ഐറിഷ്‌കാരില്‍ 45 % പേര്‍ മാത്രമാണ് മദ്യപിക്കുന്നവര്‍ എന്നാണു കണക്കുകള്‍.അതില്‍ തന്നെ 30 % പേരാണ് സ്ഥിരം ‘കുടി’കാര്‍

എല്ലാത്തരത്തിലുമുള്ള ‘കുടിക്ക്’ കുറവ് വന്നിട്ടുണ്ട്. സ്പിരിറ്റ് ഉള്‍പ്പെടുത്തിയിട്ടുള്ള കുടി 2012 നെ അപേക്ഷിച്ച് 2013 ല്‍ 12 ശതമാനം കുറവാണ് വന്നിരിക്കുന്നത്. ഐറിഷ് ജനത എത്ര കുടിച്ചു എന്നല്ല എങ്ങിനെ കുടിച്ചു എന്ന കാര്യമാണ് വിഷയമെന്ന് ആല്‍ക്കഹോള്‍ ബീവറേജസ് ഫെഡറേഷന്‍ ഓഫ് അയര്‍ലണ്ടിന്റെ തലവന്‍ കാതറീന്‍ ഡി ആര്‍സി പറയുന്നു. ആല്‍ക്കഹോള്‍ ദുരുപയോഗത്തിനായി തെളിവുകള്‍ സ്വീകരിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് വ്യവസായത്തിന് വേണ്ടതെന്ന് കാതറീന്‍ കൂട്ടിച്ചേര്‍ത്തു. 100,000 പേര്‍ തൊഴില്‍ ചെയ്യുന്ന മദ്യ വ്യവസായത്തില്‍ ഒരാള്‍ പോലും മദ്യം പാഴാക്കുന്നത് ഇഷ്ടപ്പെടുന്നവര്‍ ഇല്ലെന്നും കാതറീന്‍ ഡി ആര്‍സി കൂട്ടിച്ചേര്‍ക്കുന്നു.

‘സങ്കടം വന്നാലും സന്തോഷം വന്നാലും കുടി’ എന്നതിന് പ്രധാന്യം നല്‍കുന്ന മലയാളിയുടെ ശീലത്തോട് ബോധപൂര്‍വ്വമല്ലാത്ത ഒരു സാമ്യം യാദൃശ്ചികമായി ഉണ്ടായിരുന്നു. ഈ പ്രവണതയ്ക്കാണ് ഇപ്പോള്‍ കുറവ് വന്നിരിക്കുന്നത്. ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ കേരളത്തിലെ ബീവറേജസുകളില്‍ നിന്നും സര്‍ക്കാരിന് വന്‍ തുകയാണ് കേരളത്തില്‍ ലഭിക്കുന്നത്. കേരളത്തിലെ സ്വന്തം ഉല്‍പ്പന്നമായ ജവാനാണ് മികച്ച വില്‍പ്പന കാണിക്കുന്നത്. നിയന്ത്രണത്തിനായി കര്‍ശന നടപടികള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും പത്തു വര്‍ഷമായി കേരളത്തിലെ കുടിയന്മാരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധയുണ്ടായി.

ഈ വര്‍ഷം മദ്യനയം പുതുക്കാത്തതിനെ തുടര്‍ന്ന് കേരളത്തിലെ ബാറുകള്‍ അടഞ്ഞു കിടക്കുകയാണ് .നിലവാരം കുറഞ്ഞ ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കേണ്ടെന്ന് ഇന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ 418 ബാറുകളുടെ കാര്യത്തിലാണ് ഈ തീരുമാനം. ബാക്കിയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കും. സര്‍ക്കാര്‍ മദ്യനയം പുതുക്കാത്തത് ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. സര്‍ക്കാറിന് ലൈസന്‍സ് നല്‍കാനാവാത്ത സാഹചര്യത്തില്‍ കാലാവധി തീര്‍ന്ന ബാറുകള്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ അടച്ചിട്ടിരിക്കുകയാണ്.

Scroll To Top