Sunday December 11, 2016
Latest Updates

മദ്യനയത്തില്‍ പ്രായോഗിക മാറ്റം; ഡ്രൈഡേ പിന്‍വലിച്ചു; തീരുമാനം സുധീരന്റെ എതിര്‍പ്പ് മറികടന്ന്

മദ്യനയത്തില്‍ പ്രായോഗിക മാറ്റം; ഡ്രൈഡേ പിന്‍വലിച്ചു; തീരുമാനം സുധീരന്റെ എതിര്‍പ്പ് മറികടന്ന്

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ മദ്യനയത്തില്‍ പ്രായോഗിക മാറ്റം. ഞായറാഴ്ച ഡ്രൈഡേ ആയി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു. മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ ലൈസന്‍സ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന പ്രതത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. തൊഴില്‍ നഷ്ടപ്പെടുന്ന ബാര്‍ ജീവനക്കാര്‍ക്ക് ബാറുടമകള്‍ തന്നെ തൊഴില്‍ നല്‍കണം. ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ 8 മുതല്‍ 11 വരെയുള്ള പ്രവര്‍ത്തന സമയം ഇനി 9 മുതല്‍ രാത്രി 10 വരെയായിരിക്കും.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെയും ലീഗ് മന്ത്രിമാരുടെയും എതിര്‍പ്പ് മറികടന്നാണ് തീരുമാനം എടുത്തത്. പ്രായോഗികതയുടെ പേരില്‍ കൊണ്ടുവരുന്ന മാറ്റത്തെ ലീഗ് മന്ത്രിമാര് ശക്തമായി എതിര്‍ത്തു. ഇതേതുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിനെയാണ് ലീഗ് മന്ത്രിമാര്‍ എതിര്‍ത്തത്.

മദ്യനയത്തില്‍ പ്രായോഗിക മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. പ്രായോഗിക മാറ്റം കൊണ്ടുവരാന്‍ മന്ത്രിസഭയെ ചുമതലപ്പെടുത്തുകയായിരുന്നു. ഞായര്‍ ഡ്രൈഡേ ആക്കിയത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ടൂറിസത്തെ ബാധിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മദ്യനയം തിരുത്താന്‍ തീരുമാനം എടുത്തത്. അതേസമയം സുധീരന്റെ എതിര്‍പ്പ് മറികടന്നുള്ള തീരുമാനം കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാക്കുമെന്ന് ഉറപ്പാണ്.

Scroll To Top