Tuesday December 06, 2016
Latest Updates

മദ്യനയം: ബാറുടമകള്‍ സര്‍ക്കാരിനെതിരെ കോടതിയിലേക്ക്

മദ്യനയം: ബാറുടമകള്‍ സര്‍ക്കാരിനെതിരെ കോടതിയിലേക്ക്

കൊച്ചി: പുതിയ മദ്യ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബാര്‍ ഉടമകള്‍ സര്‍ക്കാരിനെതിരെ സംഘടിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ ഒഴികെ മുഴുവന്‍ ബാറുകളും പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ബാറുടമകള്‍ ഞായറാഴ്ച കൊച്ചിയില്‍ യോഗം ചേരും.

ലൈസന്‍സ് തുക തിരികെ നല്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത് എന്നാല്‍ 2 സ്റ്റാര്‍ 3 സ്റ്റാര്‍ ഹോട്ടലുകള്‍ തുടങ്ങാന്‍ കോടികള്‍ മുടക്കിയവരുടെ നഷ്ടം ആര് നികത്തുമെന്ന് ബാര്‍ ഉടമകള്‍ ചോദിക്കുന്നു. നിലവാര പരിശോധന മുന്നില്‍ കണ്ടു ബാര്‍ നവീകരണത്തിനായി ലക്ഷങ്ങള്‍ മുടക്കിയവരും ഇപ്പോള്‍ വെള്ളത്തിലായെന്നു ബാര്‍ ഉടമകള്‍ കുറ്റപ്പെടുത്തി. ഉടന്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ ഇത് വരെ നിലനിര്‍ത്തിയിരുന്ന ജീവനക്കാരെയും കയ്യൊഴിയേണ്ട അവസ്ഥയിലാണ്.

ബാറുകള്‍ അടച്ചു പൂട്ടുന്നതോടെ വിദേശ ടൂറിസ്റ്റുകളുടെ എണ്ണവും കുറയുമെന്ന് ബാറുടമകള്‍ പറഞ്ഞു. സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്ന് പറയുന്ന സര്‍ക്കാര്‍ ബിവറേജസ് പൂട്ടാത്തത് ഇരട്ടത്താപ്പാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ബാരുടമകള്‍ വ്യക്തമാക്കി.

Scroll To Top