Sunday December 04, 2016
Latest Updates

മദ്യനയം തിരുത്തുമെന്ന് മുഖ്യമന്ത്രി; ഞായറാഴ്ച ഡ്രൈഡേ പിന്‍വലിച്ചേക്കും

മദ്യനയം തിരുത്തുമെന്ന് മുഖ്യമന്ത്രി; ഞായറാഴ്ച ഡ്രൈഡേ പിന്‍വലിച്ചേക്കും

തിരുവനന്തപുരം: മദ്യനയം തിരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രായോഗിക വശങ്ങള്‍ കൂടി കണക്കിലെടുത്ത് മദ്യനയത്തില്‍ ആവശ്യമായ തിരുത്തല്‍ വരുത്തുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. തൊഴിലാളികളുടെ കൂടി പ്രശ്‌നങ്ങള്‍ കണക്കിലെടുത്താകും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം അടിസ്ഥാന മദ്യനയത്തില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം അറിയിച്ചു.

മദ്യനയം തിരുത്തുന്നതിന്റെ ഭാഗമായി ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. എക്‌സൈസ് വകുപ്പ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ച ഡ്രൈഡേ ആക്കിയ തീരുമാനം പിന്‍വലിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഞായറാഴ്ചത്തെ ഡ്രൈഡേ പിന്‍വലിച്ചേക്കുമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ഡ്രൈഡേ ആക്കിയതിനെ തുടര്‍ന്ന് ശനിയാഴ്ച മദ്യ വില്പ്പന 40 ശതമാനം കൂടിയിരുന്നു ഈ സാഹചര്യത്തിലാണ് നടപടി.

അതേസമയം ഡ്രൈഡേ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ വിഎം സുധീരന്‍ എതിര്‍ക്കുമെന്ന് തീര്‍ച്ചയാണ്. ഇതോടെ മദ്യനയം വീണ്ടും യുഡിഎഫില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴിവെക്കും .

Scroll To Top