Saturday December 03, 2016
Latest Updates

മദേര്‍സ് ഡേ

മദേര്‍സ് ഡേ

ലോകത്തിലേക്ക് പിറന്നുവീഴുന്ന കുഞ്ഞ് ആദ്യമായി കാണുന്നത് തന്റെ അമ്മയെ തന്നെയാണ്. ശരീരത്തിലെ എല്ലുകള്‍ നുറുങ്ങുന്ന വേദനയിലും തന്റെ കുഞ്ഞിന്റെ മുഖം കാണുന്ന അമ്മയും തന്റെ വേദനകളെല്ലാം മറക്കും. അത്രയും നിഷ്‌കളങ്കമായ ഒരു ബന്ധമായി മാതൃത്വ ബന്ധം വളര്‍ന്നു തുടങ്ങും.

ജീവിതത്തിലെ കൈത്താങ്ങായി എന്നും കൂടെ നില്‍ക്കുന്ന അമ്മമാര്‍ക്കുവേണ്ടി ഒരു ദിനം. അവരുടെ മഹത്വവും സ്‌നേഹവും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ദിനം.

കുട്ടികളുടെ ഏതൊരു വിഷമ ഘട്ടങ്ങളിലും അമ്മ തുണയായുണ്ടാവും. മഴയിലും വെയിലിലും തന്റെ കുഞ്ഞിന്റെ സുരക്ഷിതത്വം തന്നെയാവും എല്ലാ അമ്മമാരും കൂടുതല്‍ ശ്രദ്ധിക്കുന്നത്.

ലോകം മുഴുവനും ഉള്ള അമ്മമാര്‍ക്കായി അവരുടെ മികച്ച പ്രവര്‍ത്തികളെക്കുറിച്ചോര്‍ക്കാന്‍ ഒരു ദിവസം തന്നെ നീക്കിവച്ചിരിക്കുകയാണ്. തികച്ചും പ്രശംസിക്കപ്പെടേണ്ട ഒരു ദിനം തന്നെയാണ് മദേര്‍സ് ഡേ.

അമ്മമാര്‍ക്കയുള്ള ഈ ആഘോഷത്തില്‍ കുറച്ചുസമയമെങ്കിലും നമ്മുടെ അമ്മമാര്‍ക്കായി മാറ്റിവയ്ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം

Scroll To Top