Friday December 09, 2016
Latest Updates

മദനിയുടെ വിചാരണ നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി; അതുവരെ ജാമ്യം

മദനിയുടെ വിചാരണ നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി; അതുവരെ ജാമ്യം

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിടിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. നാല് മാസത്തേക്ക് കൂടി മദനിയുടെ ജാമ്യം സുപ്രീം കോടതി നീട്ടി നല്‍കി. അതേസമയം ജാമ്യവ്യവസ്ഥയില്‍ ഇളവില്ല. മദനിക്ക് കേരളത്തില്‍ ചികിത്സ തേടാനും സുപ്രീം കോടതി അനുമതി നല്‍കിയില്ല. മദനി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.

എന്നാല്‍ കര്‍ണാടകയുടെ വാദങ്ങള്‍ മുഖവിലയ്ക്ക് എടുക്കാതെയാണ് സുപ്രീം കോടതി മദനിക്ക് ജാമ്യം അനുവദിച്ചത്. മഅദനി രാഷ്ട്രീയ, മത സ്വാധീനം ഉപയോഗിക്കുന്നു, അസുഖമില്ലാതെയാണ് ആശുപത്രിയില്‍ കഴിയുന്നത് തുടങ്ങിയ വാദങ്ങളാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. മദനി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും കര്‍ണാടക ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂട്‌നിക്കാട്ടി ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് കര്‍ണാടക ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീം കോടതി ഈ വാദങ്ങള്‍ കണക്കിലെടുത്തില്ല.

ജാമ്യക്കാലയളവില്‍ മദനി മാധ്യമാങ്ങളോട് സംസാരിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിലക്കിയിരുന്നു.

Scroll To Top