Sunday December 04, 2016
Latest Updates

മതവികാരം വ്രണപ്പെടുത്തി: മഹേന്ദ്ര സിംഗ് ധോണിക്ക് അറസ്റ്റ് വാറന്റ്

മതവികാരം വ്രണപ്പെടുത്തി: മഹേന്ദ്ര സിംഗ് ധോണിക്ക് അറസ്റ്റ് വാറന്റ്

ന്യൂഡല്‍ഹി:മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിക്ക് കോടതിയുടെ അറസ്റ്റ് വാറന്റ്. അനന്ദ്പൂര്‍ കോടതിയാണ് വാറന്റ് പുറപ്പെടുവിപ്പിച്ചത്. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ധോണിയെ മഹാവിഷ്ണുവായി ചിത്രീകരിച്ച് ഒരു മാഗസിന്‍ കവര്‍ പേജ് പ്രസിദ്ധീകരിച്ചിരുന്നു.

ഇതിനെതിരെ പ്രാദേശിക വിഎച്ച്പി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെതിരെ കേസെടുത്തത്. നേരത്തെ മൂന്ന് തവണ സമന്‍സ് അയച്ചിട്ടും ധോണി ഹാജരാകാഞ്ഞതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ജൂലൈ 16 ന് ധോണിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്.

Scroll To Top