Sunday December 04, 2016
Latest Updates

മണിയടി ഒന്നിന് മൂവായിരം യൂറോ പിഴ !.ഡബ്ലിനിലെ പള്ളി, മണിയടി നിര്‍ത്തി

മണിയടി ഒന്നിന് മൂവായിരം യൂറോ പിഴ !.ഡബ്ലിനിലെ പള്ളി, മണിയടി നിര്‍ത്തി

ഡബ്ലിന്‍ :സെന്റ് ബര്‍ത്ത്യോലോമിയ പള്ളിയിലെ മണിനാദം കേട്ടാണ് ബാള്‍സ് ബ്രിഡ്ജ് ഉണരുന്നത്തതും ഉറങ്ങുന്നതുമൊക്കെ .പക്ഷേ മണിയ്ക്ക് ഒരു കുഴപ്പമുണ്ട് .15 മിനുട്ട് കൂടുമ്പോള്‍ ഒന്ന് അടിക്കും .ക്ലോക്കിന്റെ സമയക്രമവുമായി ഓട്ടോമാറ്റിക് കണക്ഷന്‍ കൊടുത്തിട്ടുള്ളത് കൊണ്ട് മണിയടി ഒരിക്കലും മുടങ്ങാറില്ലായിരുന്നു .

ഡബ്ലിന്‍ നഗരത്തിലെ ബാള്‍സ്ബ്രിഡ്ജില്‍ കഴിഞ്ഞ 130 വര്‍ഷങ്ങളായി പ്രര്‍ത്തിപ്പിച്ചുകൊണ്ടിരുന്ന പള്ളിമണി ഇനി അടിയ്‌ക്കെണ്ടെന്നാണ് സിറ്റി കൗണ്‍സില്‍ നിര്‍ദേശം .

മുടങ്ങിയത് പരിസരവാസികളുടെ ഉറക്കമാണ് .അവസാനം പരാതിയുമായി അവര്‍ എത്തിയപ്പോള്‍ രാത്രി 11 മുതല്‍ രാവിലെ 7 മണി വരെ മണിയടി വേണ്ടെന്ന് സിറ്റി കൗണ്‍സില്‍ ഉത്തരവിട്ടിരുന്നു .

ഇതിനുള്ള മെക്കാനിസം സെറ്റ് ചെയ്‌തെങ്കിലും അത് പലപ്പോഴും പരാജയപ്പെട്ടു .രാത്രികളുടെ യാമങ്ങളിലും മണി വീണ്ടും മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും പരാതിയെത്തി .

രാത്രിയില്‍ മണി മുഴക്കാന്‍ പാടില്ലെന്നും ,മണി മുങ്ങിയാല്‍ ഒരു മണിയടിയ്ക്ക് മൂവായിരം യൂറോ വീതം പിഴ കെട്ടണമെന്നും സിറ്റി കൌണ്‍സില്‍ ഇതോടെ ഉത്തരവിറക്കി .സാമ്പത്തികമായി അത്ര ധാരാളിത്വം കാണിക്കാനുള്ള വകുപ്പൊന്നും പള്ളിക്കാര്‍ക്കില്ലായിരുന്നു .

ഇതോടെ അടിയന്തരമായി പള്ളിക്കമ്മിറ്റി കൂടി മണിയടി പൂര്‍ണ്ണമായും നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു

Scroll To Top