Saturday December 10, 2016
Latest Updates

മണിപ്പൂര്‍ മോഡല്‍ നഗ്‌ന പ്രതിഷേധം കൊച്ചിയിലും

മണിപ്പൂര്‍ മോഡല്‍ നഗ്‌ന പ്രതിഷേധം കൊച്ചിയിലും

കൊച്ചി: കൊച്ചിയിലും മണിപ്പൂര്‍ മോഡല്‍ പ്രതിഷേധം. ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിനെതിരെയായിരുന്നു പ്രതിഷേധം. ദേശീയ പതാകയുടെ നിറത്തിലുള്ള ഒറ്റത്തുണി കൊണ്ട് ശരീരം മറച്ച് ഹൈക്കോടതിക്ക് മുമ്പിലെത്തിയ വനിതാ കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മുദ്രാവാക്യങ്ങള്‍ എഴുതിയ തുണി പുതച്ച് വന്ന വനിതാ പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊതുനിരത്തില്‍ സഭ്യമല്ലാതെ പെരുമാറി, സംഘര്‍ഷത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്. പിന്നീട് ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.

ഇന്ത്യന്‍ ആര്‍മി മണിപ്പൂരി സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനെതിരെയായിരുന്നു മുമ്പ് സമാനമായ പ്രതിഷേധം അരങ്ങേറിയത്. അന്ന് മണിപ്പൂരി തെരുവിലൂടെ നഗ്‌നരായാണ് സ്ത്രീകള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

2004 ജൂലൈ 15നായിരുന്നു രാജ്യം മുഴുവന്‍ ശ്രദ്ധിച്ച മണിപ്പൂരിലെ നഗ്‌ന സമരം. ഇന്ത്യന്‍ ആര്‍മി ഞങ്ങളെ ബലാത്സംഗം ചെയ്യൂ എന്ന മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളുമായാണ് മണിപ്പൂരി സ്ത്രീകള്‍ നഗ്‌ന പ്രതിഷേധം സംഘടിപ്പിച്ചത്. മണിപ്പൂരിലെ പ്രതിഷേധം അനുസ്മരിപ്പിക്കുന്നതായിരുന്നു കൊച്ചിയില്‍ അരങ്ങേറിയ പ്രതിഷേധ റാലി.

Scroll To Top