Monday December 05, 2016
Latest Updates

മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മിളയ്‌ക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തു

മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മിളയ്‌ക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തു

ഇംഫാല്‍: മണിപ്പൂരിലെ പ്രത്യേക സൈനിക നിയമത്തിനെതിരെ നിരാഹാരം അനുഷ്ടിക്കുന്ന ഇറോം ശര്‍മിളയ്‌ക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തു. നിരാഹാരം കിടന്നു മരിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് കേസ്. അതേസമയം തന്റെ ലക്ഷ്യം മരണമല്ലെന്നും സൈനിക നിയമത്തിനെതിരെയുള്ള സമരമാണ് എന്നും ഇറോം ശര്‍മിള പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 309 പ്രകാരമാണ് കേസെടുത്തത്.

മണിപ്പൂരിലെ പ്രത്യേക സൈനിക നിയമത്തിനെതിരെ 2000 നവംബര്‍ മുതല്‍ മണിപ്പാലില്‍ ഇറോം ശര്‍മിള നിരാഹാരം അനുഷ്ടിച്ച് വരികയാണ്. ഇതിനിടയില്‍ പല തവണ ഇറോം ശര്‍മിളയുടെ നിരാഹാരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ഇറോം ശര്‍മിള. ഇംഫാലില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ഇറോം ശര്‍മിളയെ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിരാഹാരം തുടങ്ങി ഇത്രയും വര്‍ഷം പിന്നിട്ടിട്ടും ഇത് ആദ്യമായാണ് ഇറോം ശര്‍മിളയ്‌ക്കെതിരെ ആത്മഹത്യ ശ്രമത്തിന് പോലീസ് കേസെടുക്കുന്നത്. ചൊവ്വാഴ്ച ഇംഫാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസില്‍ വാദം കേള്‍ക്കും. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ കൈദം മണി ഇറോം ശര്‍മിളയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും.

Scroll To Top