Thursday December 08, 2016
Latest Updates

മട്ടുപ്പാവിലെ ജൈവകൃഷിയുടെ ഗുഡ്‌വില്‍ അംബാസഡറായി മഞ്ജു വാര്യര്‍

മട്ടുപ്പാവിലെ ജൈവകൃഷിയുടെ ഗുഡ്‌വില്‍ അംബാസഡറായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: കുടുംബശ്രീയുടെ മട്ടുപ്പാവ് ജൈവകൃഷിയുടെ ഗുഡ്‌വില്‍ അംബാസഡറായി മഞ്ജു വാര്യരെ തെരഞ്ഞെടുത്തു. മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എംകെ മുനീറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹൌ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിച്ചതിന്റെ അംഗീകാരമായാണ് മഞ്ജു വാര്യരെ തെരഞ്ഞെടുത്തത്. കൂടാതെ സിനിമയ്ക്ക് വിനോദ നികുതി ഒഴിവാക്കി നല്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വിഷാംശമുണ്ടെന്ന തിരിച്ചറിവാണ് ഹൗ ഓള്‍ഡ് ആര്‍ യുവില്‍ അഭിനയിച്ചതിലൂടെ തനിക്കു ലഭിച്ചതെന്നു മഞ്ജു പറഞ്ഞു. ഇതിനെതിരേയുള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ആശിച്ചപ്പോഴാണു ഗുഡ്‌വില്‍ അംബാസിഡറാകാന്‍ സര്‍ക്കാര്‍ സമീപിച്ചതെന്നും മഞ്ജു പറഞ്ഞു.മട്ടുപ്പാവില്‍ കൃഷി ചെയ്യുന്ന വീട്ടമ്മമാര്‍ ചടങ്ങില്‍ തങ്ങളുടെ അനുഭവം പങ്കുവച്ചു.

ഹൗ ഓള്‍ഡ് ആര്‍ യു സിനിമയുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ കുടുംബശ്രീ പ്രവര്‍ത്തകരുമായി സംസാരിച്ചു.

Scroll To Top