Friday December 09, 2016
Latest Updates

മടിയന്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; സ്വയം കഴുകുന്ന കാറുകളുമായി നിസാന്‍

മടിയന്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; സ്വയം കഴുകുന്ന കാറുകളുമായി നിസാന്‍

ലണ്ടന്‍: രാവിലെ ഓഫീസില്‍ പോകുന്നതിനു മുമ്പ് കാര്‍ കഴുകുക എന്നത് മെനക്കെട്ട പരിപാടിയാണ്. കാര്‍ കഴുകുന്നതിന് വേണ്ടി അല്പ്പം സമയം നീക്കി വയ്ക്കാന്‍ പലര്‍ക്കും മടിയായതിനാല്‍ പലരുടെയും കാര്‍ വാങ്ങിയതിന് ശേഷം പിന്നെ വെള്ളം കാണാറെ ഇല്ല. എന്നാല്‍ കാര്‍ കഴുകാന്‍ മെനക്കെടാത്ത മടിയന്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി സ്വയം കഴുകുന്ന കാര്‍ വിപണിയില്‍ എത്തുന്നു.

പ്രമുഖ ജാപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ നിസാനാണ് സ്വയം കഴുകുന്ന കാര്‍ അവതരിപ്പിക്കുന്നത്. നിസാന്‍ നോട്ട് എന്ന പുതുമോഡലിലാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുക. ബ്രിട്ടനിലെ നിസാന്‍ നിര്‍മ്മാണ പ്ലാന്റില്‍ ഈ സാങ്കേതികവിദ്യയുടെ പരീക്ഷണം നടന്നുവരുന്നു.  നാനോ പെയിന്റ് ടെക്‌നോളജി ഉപയോഗിച്ച് പെയന്റ് ചെയ്ത ഈ കാറില്‍ ചളി പിടിക്കില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. ഇനി അല്പ്പം ചെളി പുരണ്ടാല്‍ തന്നെ അവ ഓട്ടത്തിനിടയില്‍ പുറന്തള്ളപ്പെടുകയും ചെയ്യും.

കാര്‍ കഴുകല്‍ എന്നത് ഒരു പഴയ കാഴ്ചയാക്കി മാറ്റുന്ന ഈ പുതുമോഡല്‍ കാറുകള്‍ ലോകത്തിലെ തന്നെ ആദ്യത്തെ സംരംഭമാണെന്ന് നിസാന്‍ വക്താവ് പറഞ്ഞു. മറ്റ് ഒരു കമ്പനിക്കും ഇത്തരത്തില്‍ സ്വയം വൃത്തിയാക്കുന്ന കാറുകള്‍ ലഭ്യമല്ല. നിസാന്‍ വാഹനങ്ങളിലെ പിന്‍വശത്തെ ക്യാമറയുടെ ലെന്‍സുകളില്‍ പൊടിയും അഴുക്കും പിടിക്കാതിരിക്കാന്‍ ഈ സാങ്കേതികവിദ്യ ഇപ്പോള്‍ തന്നെ നിസാന്‍ മോഡലുകളില്‍ ഉപയോഗിക്കുന്നുണ്ട്.

Scroll To Top