Friday December 09, 2016
Latest Updates

മഞ്ഞുരുക്കത്തിന് റിക്കോര്‍ഡ് വേഗത !

മഞ്ഞുരുക്കത്തിന് റിക്കോര്‍ഡ് വേഗത !

ജനീവ: ആഗോളതാപനം കാരണം ലോകത്തെ മഞ്ഞുമലകള്‍ റെക്കോര്‍ഡ് വേഗത്തില്‍ ഉരുകിക്കൊണ്ടിരിക്കുകയാണെന്ന് പഠനറിപ്പോര്‍ട്ട്. 20ാം നൂറ്റാണ്ടിനെ അപേക്ഷിച്ച് 2001 മുതല്‍ 2010 വരെ മൂന്നുമടങ്ങ് വേഗത്തിലാണ് മഞ്ഞുരുകുന്നതെന്ന് സുറിച്ച് സര്‍വകലാശാലയിലെ വേള്‍ഡ് ഗ്ലേഷ്യര്‍ മോണിറ്ററിങ് സര്‍വീസ് പറയുന്നു.

120 വര്‍ഷത്തിനിടെയുണ്ടായ മഞ്ഞുരുക്കത്തിന്റെ വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ട്. മഞ്ഞുരുകുന്നത് ശുദ്ധജല സ്രോതസ്സുകള്‍ക്ക് ഭീഷണി സൃഷ്ടിക്കും. അത് കൃശിനാശത്തിലേക്കും വന്‍ ദുരന്തത്തിലേക്കും നയിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പുനല്‍കുന്നു,

ഹിമാലയം അടക്കമുള്ള മേഖലകളില്‍ ഉണ്ടാകുന്ന മഞ്ഞുരുക്കം അടുത്ത ദശകത്തിലും അതിവേഗം തുടരുമെന്നാണ് പഠനം പറയുന്നത്

Scroll To Top