Sunday December 04, 2016
Latest Updates

മഞ്ഞുകാലം ശക്തിയാര്‍ജിക്കുന്നതോടെ പ്രായമായ അയല്‍ക്കാരെ കൂടി ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം

മഞ്ഞുകാലം ശക്തിയാര്‍ജിക്കുന്നതോടെ പ്രായമായ അയല്‍ക്കാരെ കൂടി ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം

 ഡബ്ലിന്‍: അയര്‍ലണ്ടില്‍ മഞ്ഞുകാലം ശക്തിയാര്‍ജിക്കുന്നതോടെ ഒറ്റയ്ക്ക് താമസിക്കുന്ന  പ്രായമായ അയല്‍ക്കാരെ കൂടി ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം. തണുപ്പ് രൂക്ഷമാകുന്നതോടെ പ്രായമായവരുടെ ആരോഗ്യ നില വഷളാകും. ഇത് പ്രായമായവരില്‍ ശരീരോഷ്മാവ് താഴ്ത്തുന്നതിനിടയകകുന്ന ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയിലേക്ക് നയിക്കും. അതുകൊണ്ട് പ്രായമായ അയല്‍ക്കാരെക്കൂടി ശ്രദ്ധിക്കണമെന്നാണ് നിര്‍ദ്ദേശം. 

ഇന്ന് വൈകുന്നേരം മുതല്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും മഞ്ഞുവീഴ്ച ശക്തിയാര്‍ജിക്കും. താപനില മൈനസ് 6 ഡിഗ്രി വരെ ആകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. പ്രായമായ അയല്‍ക്കാരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് ഏജ് ആക്ഷന്‍ വക്താവ് എമോണ്‍ ടിമ്മിന്‍സ് പറഞ്ഞു. പ്രത്യേകിച്ചും ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും എമോണ്‍ ആവശ്യപ്പെട്ടു. 

മഞ്ഞുവീഴ്ച ശക്തിയാര്‍ജിക്കുന്നതോടെ പ്രായമായവര്‍ പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഏജ് ആക്ഷന്‍ ആവശ്യപ്പെട്ടു. ഈ ദിവസങ്ങളില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാറും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ വാഹനമോടിക്കുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ യെല്ലോ കാറ്റഗറി മുന്നറിയിപ്പ് നിലവിലുണ്ട്

Scroll To Top