Tuesday December 06, 2016
Latest Updates

മഞ്ജു വാര്യര്‍ തിരിച്ചുവരുന്നു ..

മഞ്ജു വാര്യര്‍ തിരിച്ചുവരുന്നു ..

കുറച്ചു മാസങ്ങളായി മലയാള സിനിമ ലോകം അകംക്ഷയോടെ കാത്തിരിക്കുകയായിരുന്നു മഞ്ജുവിന്റെ അഭിനയ ലോകത്തേക്കുള്ള തിരിച്ചു വരവിനായി.

ഒരുപാടു ഗോസ്സിപ്പുകളും മഞ്ജു വാരിയരെ ചുറ്റിപ്പറ്റി നിന്നു. അവസാനം എല്ലാ
അഭ്യുഹങ്ങള്‍ക്കും വിരാമം ഇട്ടുകൊണ്ട് വാര്‍ത്ത സ്ഥിതീകരിച്ചു.. മഞ്ജു
അഭിനയിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് മലയാളികളുടെ മന്‌സൂ കീഴടക്കിയ
താരം വേറെയുണ്ടയിരുന്നില്ല..

Manju-Warrierപതിനാല് വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് അഭിനയ ലോകത്തിലേക്ക്
തിരിച്ചു വരുന്നത്, അതും രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍
മോഹന്‍ലാലിന്റെ നായികയായി. മോഹന്‍ ലാല്‍ മഞ്ജു താര ജോടികള്‍
മലയാളത്തില്‍ ഹിറ്റായിരുന്നു. ആറാം തമ്പുരാന്‍, കന്മദം തുടങ്ങി
ചിത്രങ്ങള്‍ അതിനുദാഹരണം ആണ്.

നായികാ പ്രാധന്യം ഉള്ള റോളുകള്‍ ആയിരുന്നു മഞ്ജുവിനെ തേടി എന്നും
വന്നിരിന്നത്. കണ്ണെഴുതി പൊട്ടുംതൊട്ട്, പത്രം, ഇരട്ടക്കുട്ടികളുടെ
അച്ഛന്‍, കന്മദം, ദയ തുടങ്ങിയവയൊക്കെ ഇതിനുദാഹരണമാണ്. മോഹന്‍ലാലിനും
മഞ്ജുവിനും തുല്യ പ്രാധാന്യം ഉള്ള കഥാപത്രമാണ് സിനിമയിലെന്നും
സംവിധായകന്‍ രഞ്ജിത് പറഞ്ഞു. പത്രമാണ് മഞ്ഞു അഭിനയിച്ച അവസാന ചിത്രം.

ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജു കല്ല്യാണ്‍
ജ്വല്ലറിയുടെ പരസ്യ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ചു
വന്നത്. ഇതും വലിയ വാര്‍ത്തയായി മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു..

Scroll To Top