Sunday December 11, 2016
Latest Updates

മഞ്ജു വാര്യര്‍ ഇന്ന് 4 മുതല്‍ 5 വരെ ആരാധകരുമായി നേരിട്ട് സംസാരിക്കും

മഞ്ജു വാര്യര്‍ ഇന്ന് 4 മുതല്‍ 5 വരെ ആരാധകരുമായി നേരിട്ട് സംസാരിക്കും

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വരുന്ന മഞ്ജു വാര്യരുമായി ആരാധകര്‍ക്ക് നേരിട്ട് സംസാരിക്കാന്‍ അവസരം. ബുധനാഴ്ച വൈകിട്ട് 4 മുതല്‍ 5 വരെ ലൈവ് ചാറ്റിലൂടെയാണ് ആരാധകര്‍ക്ക് മഞ്ജുവുമായി സംസാരിക്കാന്‍ അവസരമൊരുങ്ങുന്നത്.

സംസാരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മഞ്ജുവിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ https://www.facebook.com/theManjuWarrier എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്ത് ചോദ്യങ്ങള്‍ ചോദിക്കാം. മഞ്ജുവിന്റെ രണ്ടാം വരവില്‍ ആദ്യം അഭിനയിച്ച ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ആരാധകര്‍ക്ക് മഞ്ജു വാര്യരുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൌ ഓള്‍ഡ് ആര്‍ യു മെയ് 15 നു റിലീസ് ചെയ്യും.

Scroll To Top