Sunday December 04, 2016
Latest Updates

മഞ്ജു വാര്യരുമായി പൂര്‍ണ്ണമായി അകന്നു; ഇത് ആദ്യമായി ദിലീപിന്റെ വെളിപ്പെടുത്തല്‍

മഞ്ജു വാര്യരുമായി പൂര്‍ണ്ണമായി അകന്നു; ഇത് ആദ്യമായി ദിലീപിന്റെ വെളിപ്പെടുത്തല്‍

ഞ്ജു വാര്യരുമായി പൂര്‍ണ്ണമായി അകന്നതായി നടന്‍ ദിലീപ്. പതിനാലു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇരുവരും രണ്ടു വഴിക്ക് പിരിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി താരദമ്പതികള്‍  രണ്ടു വീട്ടിലാണ് താമസിക്കുന്നത്. ഒരു വനിതാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇത് ആദ്യമായാണ് ദിലീപ് ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്. താരദമ്പതികളുടെ ജീവിതത്തിലെ സ്വരചേര്‍ച്ച ഇല്ലായ്മയെക്കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ടെങ്കിലും അത്തരം വാര്‍ത്തകള്‍ എല്ലാം ഗോസിപ്പ് ആണെന്നാണ് ദിലീപ് പറഞ്ഞിരുന്നത്.

എന്നാല്‍ ഇത് ആദ്യമായി ദിലീപ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. മറ്റ് കുടുംബങ്ങളില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ തന്റെ കുടുംബത്തില്‍ അത്തരം പ്രശങ്ങള്‍ ഇല്ലല്ലോയെന്നു ആശ്വസിക്കുമായിരുന്നു. എന്നാല്‍ തന്റെ കുടുംബത്തിലും ഇപ്പോള്‍ പ്രശനങ്ങള്‍ വന്നിരിക്കുകയാണ്‌. കഴിഞ്ഞ പതിനാലു വര്‍ഷം സന്തോഷകരമായാണ് ജീവിച്ചത് ദിലീപ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി താരങ്ങള്‍ വെവ്വേറെയാണ് താമസിക്കുന്നത്. ഇതോടെയാണ് മാധ്യമങ്ങളില്‍ മഞ്ജു ദിലീപ് താരജോടികള്‍ പിരിയുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. മകള്‍ ലക്ഷ്മി ദിലീപിനൊപ്പമാണ്.

വിവാഹ ബന്ധം തകര്‍ന്നതിന് കാരണക്കാരി കാവ്യ ആണോയെന്ന ചോദ്യത്തിനു കഥകള്‍ മെനയുന്നവര്‍ക്ക് എന്തും പറയാമെന്നായിരുന്നു ദിലീപിന്റെ മടുപടി. കാവ്യയെച്ചൊല്ലിയാണ് മഞ്ജു പിണങ്ങിപ്പോയതെങ്കില്‍ അക്കാര്യം സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ എന്ന് ദിലീപ് പറഞ്ഞ. ഏതായാലും പാപ്പരാസി എഴുത്തുകാര്‍ ഏറെക്കാലം ആഘോഷിച്ച താരദമ്പതികളുടെ വേര്‍പിരിയല്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

 

 

 

Scroll To Top