Saturday December 03, 2016
Latest Updates

മഞ്ജുവിന്റെ ഭാവി നശിപ്പിക്കരുതേ; കുടുംബ കോടതിക്ക് ആരാധകരുടെ കത്ത്‌

മഞ്ജുവിന്റെ ഭാവി നശിപ്പിക്കരുതേ; കുടുംബ കോടതിക്ക് ആരാധകരുടെ കത്ത്‌

കൊച്ചി: മഞ്ജു വാര്യരുടെയും ദിലീപിന്റെയും വിവാഹ മോചനക്കേസില്‍ ആരാധകര്‍ക്ക് എന്ത് കാര്യമെന്ന് ചോദിക്കരുത്. ദിലീപ്, മഞ്ജു വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ എറണാകുളത്തെ കുടുംബ കോടതിയിലേക്ക് ആരാധകരുടെ നൂറു കണക്കിന് കത്തുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ദിവസവും ഒരു ഡസന്‍ കത്തുകള്‍ എങ്കിലും കോടതിയില്‍ വരുന്നുണ്ടെന്ന് കുടുംബ കോടതി അധികൃതര്‍ പറയുന്നു. ദിലീപ് കെയര്‍ ഓഫ് കുടുംബകോടതി, എറണാകുളം എന്ന വിലാസത്തിലാണ് കത്തുകള്‍ വരുന്നത്. കുടുംബ കോടതിയില്‍ അങ്ങനെയൊരു വിലാസക്കാരനില്ലാത്തതിനാല്‍ കോടതി അധികൃതര്‍ക്ക് കത്ത് പൊട്ടിക്കാതെ മറ്റ് മാര്‍ഗമില്ല.

മഞ്ജു വാര്യര്‍ എന്ന അതുല്യ കലാകാരിയുടെ ഭാവി നശിപ്പിക്കരുത് എന്നാണ് കത്തിലെ ആവശ്യം. കത്തയക്കുന്നവരില്‍ സ്ത്രീകളുമുണ്ടെന്നാണ് കോടതി അധികൃതര്‍ നല്‍കുന്ന വിശദീകരണം. അടുത്തമാസം 23 നാണ് ദിലീപിന്റെ വിവാഹമോചന ഹര്‍ജി കുടുംബകോടതി പരിഗണിക്കുക.

Scroll To Top