Sunday December 11, 2016
Latest Updates

മക്കള്‍ മാഹാത്മ്യം …ഓരോ വര്‍ഷം ഓരോ മക്കള്‍

മക്കള്‍ മാഹാത്മ്യം …ഓരോ വര്‍ഷം ഓരോ മക്കള്‍

ഡബ്ലിന്‍ : ഓരോ വര്‍ഷവും ഓരോ കുഞ്ഞുങ്ങള്‍ .അതാണ് ഡബ്ലിനിലെ മഹര്‍ കുടുംബത്തിന്റെ സന്തോഷം.വിവാഹത്തിന്റെ പതിമൂന്നാമത്തെ വാര്‍ഷികത്തില്‍ മഹര്‍ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എത്തിയിരിക്കുകയാണ്.. ഇതോടെ ഒരു ഡസന്‍ എന്നതില്‍ നിന്ന് ഒരെണ്ണം കൂടി വര്‍ദ്ധിച്ചിരിക്കുകയാണ് അംഗസംഖ്യ. പതിമൂന്ന് മക്കള്‍.

Daithi1പലര്‍ക്കും പതിമൂന്ന് ദോഷനമ്പറാണെങ്കിലും മഹര്‍ കുടുംബത്തിന് സന്തോഷം നല്‍കിക്കൊണ്ടാണ് ഈ പതിമൂന്നാമന്റെ കടന്നുവരവ്.
സന്തോഷം അലതല്ലുന്ന കുടുംബത്തില്‍ കുഞ്ഞുങ്ങളെല്ലാം 15വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. 15വയസ്സുകാരന്‍ ഇയോന്‍ മുതല്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഡയിത്തി സ്റ്റീഫന്‍ വരെയുള്ളവര്‍ ഇപ്പോള്‍ ഇവിടെ സന്തോഷത്തിലാണ്.

ഡബ്ലിന്‍കാരനായ പോള്‍ മഹറിനും ഭാര്യ ഏഡലിനുമാണ് ഭാഗ്യം മക്കളായി അവതരിക്കുന്നത്. പോള്‍ഏഡല്‍ ദമ്പതികള്‍ തങ്ങളുടെ പതിമൂന്നാമത് കുഞ്ഞിനെയും ഇരുകൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഇവിടെ പത്ത് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളുമായെന്ന് പോള്‍ അഭിമാനത്തോടെ പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 28 നാണ് മഹര്‍കുടുംബത്തിലെ പതിമൂന്നാമനായി ഡയിത്തി ലോകത്തേക്ക് വന്നത്. പതിമൂന്നുപേര്‍ക്കും മഹര്‍ ദമ്പതികള്‍ ഐറിഷ് പേരുകളാണ് നല്‍കിയിരിക്കുന്നത്. ഇയോന്‍, സിയാന്‍, ദാരാ, കാതല്‍, കോണര്‍, ഇരട്ടകളായ ഓദ്രാന്‍, ഒയ്‌സിന്‍, ഫിയോന്‍ ഐസ്ലിംഗ്, സില്ലിയന്‍, സദ്ബ്, കവോമി, ഡയത്തി ഇങ്ങിനെ പോകുന്നു പേരുകള്‍.
ഡബ്ലിനിലെ എയര്‍പോര്‍ട്ടിലാണ് പോള്‍ ജോലി ചെയ്യുന്നത്. ഏഡലിന്റെ പ്രസവകാലത്ത് അമ്മയെ സഹായിക്കാനായി മുതിര്‍ന്ന കുട്ടികളായ ഇയോനും സിയാനും ദാരയും കാതലുമാണ് അടുക്കള ജോലികള്‍ ചെയ്യുകയും ഇളയ കുട്ടികളെ പരിചരിക്കുകയും ചെയ്തത്. മക്കളുടെ ഈ സഹകരണമനോഭാവത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് പോള്‍ ശ്രമിച്ചതും.
ബ്രേക്ക് ഫാസ്റ്റ് ടേബിളിലേയ്ക്കുള്ള പാത്രങ്ങള്‍ ഒക്കെ തലേന്ന് തന്നെ അറെഞ്ച് ചെയ്തു വെച്ചിട്ടേ ഉറങ്ങാന്‍ പോകാറുള്ളൂ ഇവര്‍.സ്‌കൂള്‍ യൂണിഫോമുകളും തേച്ചു മടക്കി വച്ചിട്ടുണ്ടാവും.
മൊനഗനിലെ കാരിക്മക്രോസിലാണ് മഹര്‍കുടുംബം താമസിക്കുന്നത്. തങ്ങളുടെ പതിനൊന്നാമത് കുഞ്ഞ് ജനിച്ചത് പതിനൊന്നാം വിവാഹവാര്‍ഷികത്തിന്റെ അന്നായിരുന്നുവെന്നാണ് ദമ്പതികള്‍ പറയുന്നത്.
ഇത്തവണ മഹര്‍കുടുംബത്തിലെ ക്രിസ്തുമസ് ആഘോഷിക്കാനായി ഡയത്തിയും ഒരുങ്ങിക്കഴിഞ്ഞു. ചേട്ടന്‍മാര്‍ക്കും കൊച്ചുചേച്ചിമാര്‍ക്കും ഇടയില്‍ ഇവനും ഇനി സന്തോഷത്തിന്റെ നാളുകള്‍ തന്നെ.

മക്കള്‍ ഒന്നുണ്ടായാലും ഇരുപതുണ്ടായാലും ഒരു പോലെയാണെന്നാണ് മഹര്‍ ദമ്പതികള്‍ പറയുന്നത്.അത് പരീക്ഷിച്ചറിയാന്‍ പക്ഷെ മനസ് വേണം.മനസുള്ളവര്‍ക്ക് ഒരു കൈ നോക്കാമെന്നാണ് ഇവരുടെ ഉപദേശം !like-and-share

Scroll To Top