Saturday December 03, 2016
Latest Updates

മക്കള്‍ ഇടപെട്ടു ,’പ്രിയദര്‍ശനും ലിസ്സിയും വേര്‍പ്പിരിയുന്ന പ്രശ്‌നമില്ല …’

മക്കള്‍ ഇടപെട്ടു ,’പ്രിയദര്‍ശനും ലിസ്സിയും വേര്‍പ്പിരിയുന്ന പ്രശ്‌നമില്ല …’

പ്രിയദര്‍ശന്‍-ലിസ്സി ബന്ധത്തിലെ അനിശ്ചിതാവസ്ഥ അവസാനിച്ചു. താനും പ്രിയനും വീണ്ടും ഒന്നിക്കുന്നുവെന്ന് ഒരു പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ ലിസി പറയുന്നു.

‘ഞങ്ങള്‍ തമ്മില്‍ കുറച്ചു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. ഫോര്‍ ഫ്രെയിംസ് എന്ന എന്റെ കമ്പനിയുടെ അവകാശത്തെച്ചൊല്ലിയാണ് ഞങ്ങളുടെ തര്‍ക്കം തുടങ്ങുന്നത്. എന്നാല്‍ ഞങ്ങള്‍ പിരിയുന്ന തരത്തിലൊന്നും കാര്യങ്ങള്‍ എത്തിയില്ല. മാത്രമല്ല 80 കോടി ഞാന്‍ ആവശ്യപ്പെട്ടു എന്നു പറയുന്നതിലൊന്നും യാതൊരു സത്യവുമില്ല’ – ലിസി പറയുന്നു.

ഇതിനിടയിലാണ് പ്രിയന്‍ കേരളത്തില്‍ ഒരു വര്‍ക്കിനായി പോകുന്നത്. ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞുവെന്ന് അതോടെ എല്ലാവരും കരുതി.പ്രിയന് മറ്റൊരു നടിയുമായുള്ള അടുപ്പമാണ് ബന്ധം വഷളാക്കിയത് എന്നു കേള്‍ക്കുന്നല്ലോ എന്ന ചോദ്യത്തിനും ലിസിയ്ക്ക് മറുപടിയുണ്ടായിരുന്നു. അതൊരു വ്യക്തിപരമായ ചോദ്യമാണെന്നും എല്ലാം നല്ല രീതിയില്‍ അവസാനിച്ചെന്നമാണ് ലിസിയുടെ മറുപടി.എല്ലാ കുടുംബത്തിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് തനിക്കും ഭാര്യ ലിസിക്കും ഇടയിലുള്ളതെന്ന് നേരത്തെ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

കുടുംബത്തില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് വേര്‍പിരിയല്‍ വരെ എത്തിയിട്ടില്ലെന്നുമാണ് പ്രിയന്‍ പറഞ്ഞത്. ഈ വരുന്ന ശനിയാഴ്ച കേരള സ്‌ട്രൈക്കേഴ്‌സിന്റെ സെമിഫൈനല്‍ മാച്ച് കാണാന്‍ പ്രിയനും ലിസിയും ഒരുമിച്ചെത്തും. ഈ ശനിയാഴ്ച മുതല്‍ ഞങ്ങള്‍ പുതിയൊരു ജീവിതം തുടങ്ങുമെന്നും ലിസി പറഞ്ഞു.
മക്കളായ സിദ്ധര്‍ഥും കല്യാണിയും ഇടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രിയനും ലിസിയും ഒന്നിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top