Thursday December 08, 2016
Latest Updates

മകള്‍ ശബരിമല സന്ദര്‍ശിച്ച സംഭവത്തില്‍ മേല്‍ശാന്തിയുടെ പണി തെറിക്കും

മകള്‍ ശബരിമല സന്ദര്‍ശിച്ച സംഭവത്തില്‍ മേല്‍ശാന്തിയുടെ പണി തെറിക്കും

കൊച്ചി: ഋതുമതിയായ മകള ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ സംഭവത്തില്‍ ശബരിമല മേല്‍ശാന്തിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ആചാര ലംഘനം മേല്ശാന്തിയുടെ അറിവോടെയാണ് നടന്നതെന്നാണ് ദേവസ്വം കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കാന്‍ ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.

മേല്‍ശാന്തിയെ കൂടാതെ മറ്റ് നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മേല്‍ശാന്തിയെ പുറത്താക്കണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നുണ്ട്. കഴിഞ്ഞ മാസമാണ് മേല്‍ശാന്തിയുടെ 11 വയസുള്ള മകള്‍ ശബരമല സന്നിധാനത്ത് എത്തിയത്. പമ്പയില്‍ പോലീസ് തടഞ്ഞിരുന്നെങ്കിലും മേല്‍ശാന്തിയുടെ മകളാണെന്ന് അറിയിച്ചപ്പോള്‍ പ്രവേശനം അനുവദിക്കുകയായിരുന്നു.

ഏപ്രില്‍ 16 ന് സന്നിധാനത്തെത്തിയ പെണ്‍കുട്ടി ഏപ്രില്‍ 19 വരെ അവിടെ താമസിച്ചു. സന്നിധാനത്ത് വച്ച് കുട്ടിയെ കണ്ട വിശ്വാസികളും അയ്യപ്പ സേവ സംഘം പ്രവര്‍ത്തകരും ഇത് ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടിയുടെ ശബരിമല ദര്‍ശനം വിവാദമായത്. അതേസമയം തന്റെ മകള്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ ഒരു തരത്തിലും ഉള്ള ആചാര ലംഘനം ഇല്ലെന്ന നിലപാടിലാണ് മേല്‍ശാന്തി പിഎന്‍ നാരായണന്‍ നമ്പൂതിരി.

Scroll To Top