Saturday December 03, 2016
Latest Updates

 മകന്‍ നഷ്ടപ്പെട്ട പിതാവിന്റെ ദുഃഖം 

 മകന്‍ നഷ്ടപ്പെട്ട പിതാവിന്റെ ദുഃഖം 

പലസ്തീന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മകന്‍ നഷ്ടപ്പെട്ട പിതാവിന്റെ ദുഃഖം ലോകമാധ്യമങ്ങളുടെ തലക്കെട്ടില്‍ സ്ഥാനം നേടി. കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തില്‍ മകന്‍ നഷ്ടപ്പെട്ട താരെക് അല്‍ റിഫി എന്നയാളുടെ വാര്‍ത്തയും ചിത്രങ്ങളുമാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രധാന മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇയാളെ സുഹൃത്തുക്കള്‍ സ്വാന്തനിപ്പിക്കാന്‍ ശ്രമിക്കുന്നതും വെടിയുണ്ടകള്‍ തുളഞ്ഞു കയറിയ മകന്റെ ശരീരം കെട്ടിപ്പുണര്‍ന്ന് ഇയാള്‍ കരയുന്നതിന്റെയും ചിത്രങ്ങള്‍ ഏത് കഠിന ഹൃദയമുള്ളവരുടെയും കണ്ണ് നനയിക്കുന്ന കാഴ്ചയാണ്. 
maka1
വ്യോമാക്രമണത്തില്‍ അല്‍ റിഫിയുടെ കുടുംബത്തില്‍ തന്നെയുള്ള രണ്ടു കുട്ടികള്‍ കൂടി മരണമടഞ്ഞിരുന്നു. എന്നാല്‍ അവരും മരിച്ച കുട്ടിയും സഹോദരങ്ങളാണോ എന്ന് വ്യക്തമല്ല. ഹമാസിനെതിരായ ആക്രമണത്തിലാണ് കുട്ടികള്‍ മരണമടഞ്ഞത്. സംഭവത്തില്‍ മൂന്ന് ഹമാസ് സൈനികരും പൊതുജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ മരണമടഞ്ഞു. ഇസ്രയേല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 25 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഹമാസ് തിരിച്ചടിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേല്‍ പൌരനു പരുക്കേറ്റു.

Scroll To Top