Friday December 09, 2016
Latest Updates

മകന്റെ മുടി വെട്ടിക്കാന്‍ എത്തിയ പ്രധാനമന്ത്രിയെ ബാര്‍ബര്‍ തിരിച്ചയച്ചു

മകന്റെ മുടി വെട്ടിക്കാന്‍ എത്തിയ പ്രധാനമന്ത്രിയെ ബാര്‍ബര്‍ തിരിച്ചയച്ചു

മകന്റെ മുടിവെട്ടാനെത്തിയ പ്രധാനമന്ത്രിയെ ആളറിയാതെ തിരക്കാണെന്ന് പറഞ്ഞ് ബാര്‍ബര്‍ഷോപ്പ് ജീവനക്കാരന്‍ തിരിച്ചയച്ചു. ലോകത്തെ വന്‍ ശക്തികളിലൊന്നായ ബ്രിട്ടന്റെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനായിരുന്നു ഈ വിധി. മകന്റെ മുടി വെട്ടാനായി ബക്കിംഗ്ഹാംഷെയറിലെ ‘ടോണി ആന്റ് ഗൈ’ എന്ന കടയില്‍ ചെന്നപ്പോഴായിരുന്നു കാമറൂണിന് ഈ അനുഭവം. ആളറിയാതെ കാമറൂണിനോട് തിരക്കാണെന്നും നാളെ വരാനും ബാര്‍ബര്‍ഷോപ്പ് ജീവനക്കാരന്‍ പറഞ്ഞത്രേ. 

കാമറൂണ്‍ മറ്റൊരു കടയിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ കാമറൂണ്‍ ഇറങ്ങിപ്പോകുന്നത് കണ്ട മാനേജര്‍ വന്നു പറഞ്ഞപ്പോഴാണ് ജീവനക്കാരന്‍ വന്നുപോയ ആളുടെ വലിപ്പം അറിഞ്ഞത്. ഇറങ്ങിപ്പോയത് ആരാണെന്ന് അറിയാമോ എന്ന് മാനേജര്‍ ചോദിച്ചപ്പോഴും അറിയില്ലെന്നായിരുന്നു ജീവനക്കരന്റെ മൊഴി. കാമറൂണിന്റെ ഔദ്യോഗിക മുടിവെട്ടുകാരന്‍ സ്ഥലത്തില്ലാതെ പോയതാണ് കാമറൂണ്‍ തിരക്കിനിടയിലും കടയിലെത്താന്‍ കാരണമായത്.

Scroll To Top