Saturday December 03, 2016
Latest Updates

മകന്റെ പിതൃത്വം അംഗീകരിച്ചതിന് പിന്നാലെ എന്‍ഡി തിവാരി ഉജ്ജ്വല ശര്‍മയെ വിവാഹം കഴിച്ചു

മകന്റെ പിതൃത്വം അംഗീകരിച്ചതിന് പിന്നാലെ എന്‍ഡി തിവാരി ഉജ്ജ്വല ശര്‍മയെ വിവാഹം കഴിച്ചു

ന്യൂഡല്‍ഹി : ഉജ്ജ്വല ശര്‍മയെ കോണ്‍ഗ്രസ് നേതാവ് എന്‍ഡി തിവാരി വിവാഹം കഴിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ ആന്ധ്രാ ഗവര്‍ണറുമായ എന്‍ഡി തിവാരി എണ്‍പത്തിയെട്ടാം  വയസില്‍ വീണ്ടും വിവാഹിതനായി. തന്റെ മകന്റെ അമ്മയും 62കാരിയുമായ ഉജ്ജ്വല ശര്‍മയാണ് വധു. ലക്‌നൗവില്‍ വെച്ചായിരുന്നു മിന്നുകെട്ട്.

നേരത്തെ ഉജ്ജ്വല ശര്‍മയില്‍ പിറന്ന മകന്‍ തന്റെ പിതൃത്വം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡി തിവാരിക്കെതിരെ നിയമപോരാട്ടം നടത്തിയിരുന്നു. ഒടുവില്‍ കോടതി ഡിഎന്‍എ ടെസ്റ്റിനു വിധിച്ചിട്ടും എന്‍ഡി തിവാരി മകന്റെ പിതൃത്വം അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഈ മാര്‍ച്ചില്‍ അദ്ദേഹം അപ്രതീക്ഷിതമായി മകന്റെ പിതൃത്വം അംഗീകരിക്കുകയായിരുന്നു.

ആന്ധ്ര ഗവര്‍ണറായിരുന്ന സമയത്താണ് എന്‍ഡി തിവാരിക്കെതിരെ മകന്‍ രോഹിത് ശര്‍മ കോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കൊടതിയെയാണ് രോഹിത് ശര്‍മ സമീപിച്ചത്. ഒടുവില്‍ ഡല്‍ഹി ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ടു. എന്നാല്‍ ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഡി തിവാരി ഡിഎന്‍എ പരിശോധനയ്ക്ക് വിസമ്മതിച്ചു. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടാണ് ഡിഎന്‍എ പരിശോധനയ്ക്ക് വഴിയൊരുക്കിയത്.

നേരത്തെ ആന്ധ്ര ഗവര്‍ണറായിരിക്കെ രാജ്ഭവനില്‍ വച്ച് യുവതികളുമായി ബന്ധപ്പെടുന്ന തിവാരിയുടെ ചിത്രങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്ത് വിട്ടത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

Scroll To Top