Saturday December 10, 2016
Latest Updates

മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും

മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും

ബാംഗ്ലൂര്‍: സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യക്കാര്യത്തില്‍ നിര്‍ണായകമായ വിധി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ചികിത്സ നല്‍കാനുള്ള കോടതി വിധി മുതലുണ്ടായ കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കാനാണ് കേസ് ഇന്ന് പരാമര്‍ശിക്കുന്നത്. നേരത്തെ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി അപേക്ഷ നല്‍കിയപ്പോള്‍ ഇപ്പോള്‍ അടിയന്തിരമായ ചികിത്സയാണ് മഅ്ദനിക്ക് ആവശ്യമെന്ന് കോടതി വ്യക്തമാക്കുകയും ഉടന്‍ ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേസ് നടത്തുന്ന കര്‍ണാടക സര്‍ക്കാര്‍ അദ്ദേഹത്തെ മണിപ്പാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും അഗര്‍വാള്‍ കണ്ണാശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശിച്ച ചികിത്സ പൂര്‍ണാര്‍ത്ഥത്തില്‍ നല്‍!കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായില്ലെന്നും കുറച്ച് ദിവസം ആശുപത്രിയില്‍ കിടത്തി ജയിലിലേക്ക് തന്നെ കൊണ്ടു പോയെന്നും കാണിച്ച് മഅ്ദനി സത്യവാങ്ങ് മൂലം സമര്‍പ്പിക്കും, ചികിത്സ നല്‍കിയതിന് ശേഷം ജാമ്യക്കാര്യം പരിഗണിക്കാമെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്.
പ്രമേഹമാണ് മഅ്ദനി ഇപ്പോള്‍ നേരിടുന്ന പ്രധാന ആേേരാഗ്യ പ്രശ്‌നം. അതേ തുടര്‍ന്ന് കാഴ്ചപ്രശ്‌നത്തിനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇന്ന് കോടതി പ്രശ്‌നം പരിഗണക്കുമ്പോള്‍ ഇത്തരം ഘടകങ്ങളെല്ലാം പരിഗണിച്ചാവും തീരുമാനമെടുക്കുക. വിചാരണത്തടവുകാരനായാണ് മഅ്ദനി ഇത്രയും കാലം ജയില്‍ വാസമനുഭവിച്ചതെന്ന മനുഷ്യാവകാശപരമായ പ്രശ്‌നം കൂടി ഇതിലുള്ളതിനാല്‍ കോടതി അനുകൂല തീരുമാനമെടുക്കുമെന്നാണ് മഅ്ദനിയുടെയും മനുഷ്യാവകാശ വിശ്വാസികളുടെയും പ്രതീക്ഷ.

Scroll To Top