Saturday December 10, 2016
Latest Updates

മംഗള്‍യാന് പിന്നാലെ ഇന്ത്യ ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാന്‍ തയ്യാറെടുക്കുന്നു

മംഗള്‍യാന് പിന്നാലെ ഇന്ത്യ ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാന്‍ തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: മംഗള്‍യാന്റെ വിജയത്തിന് പിന്നാലെ ഇന്ത്യ ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാന്‍ തയ്യാറെടുക്കുന്നു. 2021 ഓടെ മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു. അടുത്ത രണ്ടു വര്‍ഷത്തിനകം ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നടത്തുമെന്നും ഡോ രാധാകൃഷ്ണന്‍ അറിയിച്ചു.

മംഗള്‍യാന്റെ വിജയം നല്‍കിയ ആത്മവിശ്വാസം മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഡോ രാധാകൃഷ്ണന്‍. മംഗള്‍യാന്‍ ഒരു തുടക്കം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

മംഗള്‍യാന്‍ രണ്ടും ചന്ദ്രയാന്‍ രണ്ടുമാണ് ഇപ്പോള്‍ പരിഗണനയിലുള്ള പദ്ധതികള്‍. ചന്ദ്രയാന്‍ രണ്ട് മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൌത്യമായ മംഗള്‍യാന്റെ വിജയത്തെക്കുറിച്ചുള്ള പുസ്തകവും ഇന്നലെ ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. മംഗള്‍യാന്‍ ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരും പുസ്തകപ്രകാശനത്തില്‍ പങ്കെടുത്തു.

Scroll To Top